ഫോബ്സിന്‍െറ ധനികരായ സ്ത്രീകളുടെ പട്ടികയില്‍ ഇന്ത്യന്‍വംശജരും

ന്യൂയോര്‍ക്: സംരംഭങ്ങളിലൂടെ സ്വപ്രയത്നത്താല്‍ അതിസമ്പന്ന ശ്രേണിയിലേക്ക് ഉയര്‍ന്നുവന്ന അമേരിക്കയിലെ സ്ത്രീകളില്‍ രണ്ട് ഇന്ത്യന്‍ വംശജരും. ഏറ്റവും വിജയികളായ 60 പേരുടെ കൂട്ടത്തിലേക്കാണ് ഇവര്‍ കയറിപ്പറ്റിയത്. ഇന്ത്യയില്‍ ജനിച്ച   16ാം സ്ഥാനത്തും ജയശ്രീ ഉല്ല 55ാം സ്ഥാനത്തും എത്തി. ഭര്‍ത്താവ് ഭാരത് ദേശായിക്കൊപ്പം ‘സിന്‍െറല്‍’ എന്ന ഐ.ടി കണ്‍സള്‍ട്ടന്‍റ് സ്ഥാപനം നടത്തുകയാണ് നീരജ സേഥി. 110 കോടി യു.എസ് ഡോളര്‍ ആണ് സേഥിയുടെ മൊത്തം ആസ്തി.

അരിസ്ത നെറ്റ്വര്‍ക് എന്ന സ്ഥാപനത്തിന്‍െറ പ്രസിഡന്‍റും സി.ഇ.ഒയുമാണ് ജയശ്രീ ഉല്ല. ലണ്ടനില്‍ ജനിച്ച ഉല്ലയുടെ ഉദയം ന്യൂഡല്‍ഹിയില്‍ ആയിരുന്നു. 47 കോടി യു.എസ് ഡോളര്‍ ആണ് ഇവരുടെ ആസ്തി. എ.ബി.സി സപൈ്ളയുടെ ഉടമയായ ഡയാനാ ഹെന്‍ട്രിക്സ് ആണ് ഫോബ്സ് പറയുന്നതനുസരിച്ച് സ്വന്തം നിലയില്‍ ധനികയായവരില്‍ ഒന്നാം സ്ഥാനത്തത്തെിയ സ്ത്രീ. 490 കോടി യു.എസ് ഡോളര്‍ ഇവര്‍ സമ്പാദിച്ചിട്ടുണ്ട്. ടി.വി താരം ഓപറ വിന്‍ഫ്രി, ഫേസ്ബുക് ചീഫ് ഓപറേറ്റിങ് ഓഫിസര്‍ ഷെര്‍ളി സാന്‍റ്ബര്‍ഗ്, പോപ് ഐക്കണ്‍ ടെയ്ലര്‍ സ്വിഫ്റ്റ് എന്നിവരാണ് ആദ്യ സ്ഥാനങ്ങളില്‍ ഇടംപിടിച്ച മറ്റു പ്രമുഖര്‍.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.