ബാര്‍ബിയും ന്യൂജന്‍ ആകുന്നു

ന്യൂയോര്‍ക്:  ബാര്‍ബി പാവകള്‍ ഇനി പുതിയ രൂപങ്ങളിലും. ആദ്യ ബാര്‍ബി പാവ പിറവിയെടുത്ത് 57 വര്‍ഷങ്ങള്‍ക്കുശേഷമാണ് പുതിയ മോഡലുകള്‍ പുറത്തിറങ്ങുന്നത്. മെലിഞ്ഞുനീണ്ടതും വടിവൊത്തതും ഒതുങ്ങിയതുമായ പുതിയ പാവകളെയാണ് കാലിഫോര്‍ണിയ ആസ്ഥാനമായ കളിപ്പാട്ട നിര്‍മാതാക്കളായ മാറ്റെല്‍ രംഗത്തിറക്കുന്നത്.
വര്‍ഷങ്ങളായി മാറ്റമില്ലാതെ തുടരുന്ന ബാര്‍ബിയുടെ സ്വാഭാവികത തോന്നാത്ത രൂപത്തിനെതിരെ മാതാപിതാക്കളും സ്ത്രീവാദികളും പരാതിപ്പെട്ടിരുന്നു. പുതിയ പാവകള്‍ക്ക് ഏഴ് നിറഭേദങ്ങളും 22 തരം കണ്ണുകളും 24 ഹെയര്‍സ്റ്റൈലുകളുമാണുള്ളത്. പുതിയ ഉടുപ്പുകളും മറ്റ് അലങ്കാരവസ്തുക്കളുമുണ്ട് ഇവക്ക്. മാറ്റെലിന്‍െറ വെബ്സൈറ്റില്‍ മോഡലുകള്‍ ലഭ്യമാണ്. ഉടന്‍ സ്റ്റോറുകളിലുമത്തെും. വ്യാഴാഴ്ചത്തെ ടൈം മാഗസിന്‍െറ കവറില്‍ പുതിയ ബാര്‍ബി പ്രത്യക്ഷപ്പെട്ടിരുന്നു. ‘ഇനിയെങ്കിലും എന്‍െറ ശരീരത്തെക്കുറിച്ച് സംസാരിക്കുന്നത് നിര്‍ത്താമോ’ എന്ന തലക്കെട്ടിലാണ് ന്യൂ ജനറേഷന്‍ ബാര്‍ബി കവറില്‍ പ്രത്യക്ഷപ്പെട്ടത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.