വാഷിങ്ടണ്‍: യു.എസ് ഓഹരി വിപണിയിലെ ക്രമക്കേടുകള്‍ സംബന്ധിച്ച കേസില്‍ അറസ്റ്റിലായ ഗോള്‍ഡ്മാന്‍ സാക്സിന്‍െറ മുന്‍ ഡയറക്ടറും ഇന്ത്യന്‍ വംശജനുമായ രജത്ഗുപ്ത 19 മാസത്തെ തടവിനു ശേഷം മോചിതനായി. മാര്‍ച്ച് 13വരെ രാജ്യം വിട്ടുപോകരുതെന്ന് ഫെഡറല്‍ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ബഹുരാഷ്ട്ര കമ്പനിയായ ഗോള്‍ഡ്മാന്‍ സാക്സിന്‍െറ ഡയറക്ടറായിരിക്കെ സാമ്പത്തിക താല്‍പര്യത്തിനുവേണ്ടി രഹസ്യങ്ങള്‍ മറ്റൊരു കമ്പനിക്ക് ചോര്‍ത്തി നല്‍കി ഓഹരിവിപണിയില്‍ നേട്ടമുണ്ടാക്കി എന്നാണ് കേസ്. ഗാലന്‍ ഗ്രൂപ് കമ്പനിയുടെ മാനേജറും ഗുപ്തയുടെ സുഹൃത്തുമായ രാജ രാജരത്നത്തിനാണ് കമ്പനി വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.