മതന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുമെന്ന് ഒബാമ

വാഷിങ്ടണ്‍: രാജ്യത്തിനകത്തും പുറത്തുമുള്ള മതന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുമെന്ന്  പ്രസിഡന്‍റ് ബറാക് ഒബാമ. ജനുവരി 16 മത സ്വാതന്ത്ര്യദിനമായി പ്രഖ്യാപിച്ച് നടത്തിയ പ്രഭാഷണത്തിനിടെയാണ് ന്യൂനപക്ഷങ്ങളോടുള്ള രാജ്യത്തിന്‍െറ പ്രതിബദ്ധത അദ്ദേഹം ആവര്‍ത്തിച്ചത്.
വിവരണാതീതമായ ആക്രമണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും മതന്യൂനപക്ഷങ്ങളെ വിധേയരാക്കുന്നവര്‍ക്കെതിരെ വിശാലമായ ഐക്യമുണ്ടാക്കി പ്രവര്‍ത്തിക്കുകയാണ്. ഇരകളാക്കപ്പെടുന്ന സമൂഹങ്ങളുടെ സംരക്ഷണത്തിന് മതസാമൂഹിക നേതാക്കളെ നാം പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നു.

മതാചാരങ്ങളെ വിലക്കുന്ന അസ്വീകാര്യമായ നിയമങ്ങള്‍ ഇല്ലാതാക്കണം. എല്ലാ വിശ്വാസികള്‍ക്കും വേണ്ടി മതസ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കാന്‍ ലോകത്തുള്ള എല്ലാ രാഷ്ട്രങ്ങളുമായും സഹകരിക്കും. വിശ്വാസത്തിന്‍െറ പേരില്‍ ഉന്മൂലനം ചെയ്യപ്പെട്ടവരെയും മര്‍ദിക്കപ്പെട്ടവരെയും നാം സ്മരിക്കുന്നു. ജനങ്ങളെ അവരുടെ വിശ്വാസത്തിന്‍െറ പേരില്‍ സമീപിക്കുന്ന എല്ലാ രാഷ്ട്രീയത്തെയും നാം തിരസ്കരിക്കുന്നു, ഒബാമ പറഞ്ഞു. എന്നാല്‍, പ്രസംഗത്തിലെവിടെയും ഒരു രാജ്യത്തിന്‍െയോ നേതാവിന്‍െറയോ പേര് പരാമര്‍ശിച്ചില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.