ഇരട്ടകള്‍ പിറന്നത് രണ്ടു വര്‍ഷത്തില്‍

സാന്‍ഫ്രാന്‍സിസ്കോ: കാലിഫോര്‍ണിയയിലെ സാന്‍ ഡിഗോ ആശുപത്രിയില്‍ ലോകം പുതുവത്സരപ്പുലരിയിലേക്ക് കണ്ണുതുറക്കാന്‍ തുടങ്ങുന്ന അവസാന നിമിഷങ്ങളിലായിരുന്നു ജാലിന്‍െറ ജനനം. അതായത് 11.59ന്.  ജാലിന്‍ പിറന്ന് സെക്കന്‍ഡുകള്‍ക്കകം സഹോദരന്‍ ലൂയിസ് പുറത്തത്തെിയപ്പോഴേക്കും പുതുവര്‍ഷം പുലര്‍ന്നിരുന്നു. അപ്പോള്‍ സമയം 12.02. അങ്ങനെ സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ രണ്ടു വര്‍ഷത്തില്‍ പിറക്കുന്ന ഇരട്ടകളായി ലോകം അവരുടെ ജനനം രേഖപ്പെടുത്തി. രണ്ടുപേരും എത്തിയതോടെ മൂന്നുവയസ്സുള്ള സഹോദരി ഇസബെല്ലയും ഹാപ്പി. മാരിബന്‍-ലൂയിസ് വലേന്‍ഷ്യ ദമ്പതികളാണ് അപൂര്‍വ ജനനത്തിനുടമയായ ഇരട്ടകളുടെ മാതാപിതാക്കള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.