ഇ-മെയില്‍ വിവാദം: ഹിലരിയുടേത് കള്ളം –ട്രംപ്

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ ഹിലരി ക്ളിന്‍റന്‍ സ്റ്റേറ്റ് സെക്രട്ടറിയായിരിക്കെയുള്ള സ്വകാര്യ ഇ-മെയില്‍ ഉപയോഗത്തെക്കുറിച്ച് കള്ളംപറയുന്നെന്ന് എതിരാളി ഡൊണാള്‍ഡ് ട്രംപ്. തെളിവായുള്ള വിഡിയോ ട്വീറ്റ് ചെയ്താണ് റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ആരോപണം ഉന്നയിച്ചത്.

ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ ഹിലരി പറയുന്നതിനു വിരുദ്ധമായതാണ് താഴെ എഴുതിക്കാണിക്കുന്നത്. താന്‍ ഇ-മെയില്‍ വഴി രഹസ്യ സ്വഭാവമുള്ള ഒരു ഫയലും അയച്ചിട്ടില്ളെന്ന് വിഡിയോയില്‍ ഹിലരി പറയുന്നതായി കാണിക്കുമ്പോള്‍ അങ്ങനെ ചെയ്തുവെന്നാണ് താഴെ എഴുതിക്കാണിക്കുന്നത്. 110 ഇ-മെയിലുകളില്‍ 52 എണ്ണം രഹസ്യ വിവരങ്ങളടങ്ങിയതാണെന്ന് ഉടമസ്ഥത വഹിക്കുന്ന ഏജന്‍സി സ്ഥിരീകരിച്ചതായി അദ്ദേഹം പറഞ്ഞു.
അതിനിടെ, ഹിലരി സ്റ്റേറ്റ് സെക്രട്ടറിയായിരിക്കെ നടത്തിയ എല്ലാ ഒൗദ്യോഗിക ആശയവിനിമയ രേഖകളും ഹാജരാക്കണമെന്നാവശ്യപ്പെട്ട് റിപ്പബ്ളിക്കന്‍ നാഷനല്‍ കമ്മിറ്റി ചെയര്‍മാന്‍ ഹിലരി-ചെല്‍സി ക്ളിന്‍റന്‍ ഫൗണ്ടേഷന്‍ പ്രസിഡന്‍റിന് കത്തയച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.