ന്യൂയോര്‍ക്: ആഗോള മാധ്യമഭീമന്‍ അല്‍ജസീറയുടെ അമേരിക്കന്‍ കേന്ദ്രം (അജാം) അടച്ചുപൂട്ടി. ചൊവ്വാഴ്ച രാത്രി സംപ്രേഷണം ചെയ്ത തത്സമയ വിടപറയല്‍ പരിപാടിയോടെയാണ് അല്‍ജസീറയുടെ ന്യൂയോര്‍ക്കിലെ കേന്ദ്രത്തിന്‍െറ ഒൗദ്യോഗിക സേവനം അവസാനിപ്പിച്ചത്. പ്രാദേശിക സമയം വൈകീട്ട് ആറു മുതല്‍ ഒമ്പതു വരെയായിരുന്നു അവസാന പരിപാടി.
2013 ആഗസ്റ്റ് 20ന് സംപ്രേഷണമാരംഭിച്ചതു മുതല്‍ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങളും അല്‍ജസീറ അമേരിക്കയിലൂടെ പ്രശസ്തരായിത്തീര്‍ന്ന പത്രപ്രവര്‍ത്തകരെയും പരിപാടിയിലൂടെ പ്രേക്ഷകര്‍ ഒരിക്കല്‍ക്കൂടി കണ്ടു. അന്‍േറാണിയോ മോറ, അലി വെല്‍ഷി തുടങ്ങിയവര്‍ അല്‍ജസീറയിലൂടെ അമേരിക്കന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതരായ പത്രപ്രവര്‍ത്തകരാണ്. സാമ്പത്തിക കാരണങ്ങളാല്‍ അമേരിക്കന്‍ കേന്ദ്രം അടച്ചുപൂട്ടുകയാണെന്ന് ജനുവരിയില്‍ തന്നെ ഖത്തര്‍ ആസ്ഥാനമായുള്ള അല്‍ജസീറ അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ 33 മാസത്തെ സേവനത്തിനിടക്ക് ഒട്ടേറെ ഗൗരവതരവും വാര്‍ത്താപ്രാധാന്യമുള്ളതുമായ വിഷയങ്ങള്‍ അജാം പുറത്തുവിട്ടിട്ടുണ്ട്. നിരവധി പ്രമുഖ അവാര്‍ഡുകളും സ്ഥാപനത്തെയും ഇവിടെ ജോലി ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെയും തേടിയത്തെി. ഹെയ്തിയിലെ കോളറ വ്യാപനത്തെക്കുറിച്ച് തയാറാക്കിയ ഫാള്‍ട്ട് ലൈന്‍സ് ഡോക്യുമെന്‍ററി, പ്രമുഖ ഫുട്ബാള്‍ താരമായിരുന്ന പെയ്തണ്‍ മാനിങ് ഉള്‍പ്പടെയുള്ളവര്‍ ഉത്തേജക മരുന്ന് ഉപയോഗിച്ച് പ്രകടനം നടത്തിയതായി തെളിയിക്കുന്ന, കഴിഞ്ഞ ഡിസംബറില്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് തുടങ്ങിയവ അല്‍ജസീറ അമേരിക്കയുടെ പ്രധാനപ്പെട്ട റിപ്പോര്‍ട്ടുകളാണ്.
അമേരിക്കന്‍ ജനതയുടെ ശബ്ദത്തിന് മറ്റു മാധ്യമങ്ങള്‍ നല്‍കിയതിനെക്കാള്‍ ആഴത്തില്‍ പ്രാധാന്യം നല്‍കാന്‍ തങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടെന്നും പ്രേക്ഷകരോട് ഏറെ കടപ്പാടുള്ളവരാണ് തങ്ങളെന്നും അല്‍ജസീറ അമേരിക്കയുടെ പ്രസിഡന്‍റ് കേറ്റ് ഒബ്രിയാന്‍ പറഞ്ഞു.
അതിനിടെ, സംപ്രേഷണം അവസാനിപ്പിച്ചതുമൂലം ജോലി നഷ്ടപ്പെടുന്ന മാധ്യമപ്രവര്‍ത്തകരുടെ എണ്ണം എത്രയെന്ന് വ്യക്തമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.