ചാരസംഘടനകള്‍ മൊസാക് ഫൊന്‍സെകയെ ഉപയോഗിച്ചെന്ന് പാനമ രേഖകള്‍

ബര്‍ലിന്‍: യു.എസ് ചാരസംഘടനയായ സി.ഐ.എ അടക്കം നിരവധി രാജ്യങ്ങളിലെ ചാരസംഘടനകള്‍ പാനമയിലെ നിയമസഹായ ഏജന്‍സിയായ മൊസാക് ഫൊന്‍സെകയെ ആശ്രയിച്ചിരുന്നതായി പാനമ രേഖകള്‍. തട്ടിപ്പ്  മറച്ചുവെക്കാനാണ് ഈ രാജ്യങ്ങള്‍  വ്യാജ കമ്പനികള്‍ രൂപത്കരിച്ചതെന്നും പാനമ രേഖകള്‍ പുറത്തുവിടുന്നതില്‍ പ്രധാന പങ്കുവഹിച്ച ജര്‍മന്‍ പത്രമായ സ്യൂഡച്ച് സൈതൂങ് റിപ്പോര്‍ട്ട് ചെയ്തു. 1980ല്‍ യു.എസ് ബന്ദികളെ മോചിപ്പിക്കുന്നതിന് രഹസ്യമായി ആയുധങ്ങള്‍ കൈമാറാന്‍ ഒത്താശ ചെയ്തെന്ന ആരോപണം നേരിട്ടവരും മൊസാക് ഫൊന്‍സെകയെ ആശ്രയിച്ചിരുന്നു. സൗദി അറേബ്യ, കൊളംബിയ, റുവാണ്ട എന്നീ രാജ്യങ്ങളിലെ മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരും പാനമ കമ്പനിയുമായി ബന്ധപ്പെട്ടിരുന്നു. മുന്‍ സൗദി ഇന്‍റലിജന്‍സ് മേധാവി ശൈഖ് കമാല്‍ ആദം ആണ് ഇവരില്‍ ഒരാള്‍.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.