ഇന്ത്യന്‍ അധ്യാപകന്‍െറ കൊല: 25 വര്‍ഷത്തിനുശേഷം പ്രതി അറസ്റ്റില്‍

ടൊറന്‍േറാ: കാനഡയില്‍ ഇന്ത്യന്‍ അധ്യാപകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ 25 വര്‍ഷത്തിനുശേഷം പ്രതിയെ അറസ്റ്റ് ചെയ്തു. 61കാരനായ റൂപര്‍ട്ട് റിച്ചാര്‍ഡിനെ വീട്ടില്‍ വെച്ച് കനേഡിയന്‍ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയായിരുന്നു. ഡി.എന്‍.എ ടെസ്റ്റ് വഴിയാണ് വര്‍ഷങ്ങള്‍ക്കുശേഷം പ്രതിയെ തിരിച്ചറിഞ്ഞത്.  
1990 നവംബര്‍ 19നാണ് സുരീന്ദര്‍ സിങ് പാര്‍മറിനെ (38) ടൊറന്‍േറായിലെ പെന്നി ഗ്യാസ് ബാറിലെ കുളിമുറിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടത്തെിയത്. മോഷണശ്രമത്തിനിടെയാണ് സുരീന്ദര്‍ കൊല്ലപ്പെട്ടതെന്നായിരുന്നു സംഭവത്തില്‍ പൊലീസ് നല്‍കിയ വിശദീകരണം. 1990 ജൂണില്‍ കാനഡയിലത്തെിയ സുരീന്ദര്‍ 1991 ജനുവരിയില്‍ ഇന്ത്യയിലേക്ക് മടങ്ങാനായിരുന്നു തീരുമാനിച്ചത്.
വെസ്റ്റ് കോസ്റ്റിലെ സുഹൃത്തുക്കളെ കാണാനാണ് അദ്ദേഹം കാനഡയിലത്തെിയത്. എന്നാല്‍, സാമ്പത്തിക ബുദ്ധിമുട്ടുമൂലം രാത്രിയില്‍ സുരീന്ദര്‍ ഗ്യാസ് സ്റ്റേഷനില്‍ ജോലി ചെയ്തുവരുകയായിരുന്നു.  ഇതിനിടയിലാണ് കൊല്ലപ്പെട്ടത്. പ്രതിയെ അറസ്റ്റ് ചെയ്തതില്‍ സന്തോഷമുണ്ടെന്ന് സുരീന്ദറിന്‍െറ കുടുംബം അറിയിച്ചതായി പൊലീസ് പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.