പിറന്നനാടും വീടും വിട്ട് പലായനം ചെയ്തവരുടെ എണ്ണം റെക്കോഡിലേക്ക് –യു.എന്‍

ജനീവ: ഈ വര്‍ഷം യുദ്ധഭൂമികളില്‍നിന്ന് ജീവനുംകൊണ്ട് പലായനം ചെയ്യുന്നവരുടെ എണ്ണം റെക്കോഡിലേക്കെന്ന് യു.എന്‍.
2015ന്‍െറ ആദ്യപകുതിയോടെ സ്വരാജ്യം വിട്ട് അഭയാര്‍ഥികളായവരുടെ എണ്ണം 600 ലക്ഷം വരുമെന്നാണ് യു.എന്‍ റിപ്പോര്‍ട്ട്. അവരില്‍ കൂടുതലും മെഡിറ്ററേനിയന്‍ കടല്‍ താണ്ടി യൂറോപ്പിനെ ലക്ഷ്യവെച്ചാണ് നീങ്ങുന്നത്. ലോകവ്യാപകമായി കഴിഞ്ഞവര്‍ഷം 595 ലക്ഷം ജനങ്ങളാണ് കുടിയൊഴിക്കപ്പെട്ടത്. ഈ വര്‍ഷം അത് 600 ലക്ഷം കടന്നു.
ഭൂമുഖത്തെ 122 പേരിലൊരാള്‍ക്ക് അവരുടെ വാസസ്ഥാനം വിട്ടുപോവേണ്ടി വരുമെന്നാണ് ഇതുനല്‍കുന്ന സൂചനയെന്നും യു.എന്‍ വ്യക്തമാക്കി. ദിനേന 4600 പേര്‍ അഭയാര്‍ഥികളാകുന്നു.
2015ന്‍െറ ആദ്യപകുതിയോടെ 50 ലക്ഷം അഭയാര്‍ഥികള്‍ പുതുതായുണ്ടായി. നിലവിലുള്ള 42 ലക്ഷം അഭയാര്‍ഥികള്‍ക്ക് പുറമേയാണിത്. കൂടാതെ, എട്ടുലക്ഷത്തിലേറെ പേര്‍ നാടും വീടും ഉപേക്ഷിച്ച് അതിര്‍ത്തികടന്നു -യു.എന്‍ അഭയാര്‍ഥി മേധാവി ഗട്ടറസ് ചൂണ്ടിക്കാട്ടുന്നു.
ജൂണ്‍ അവസാനമാകുമ്പോഴേക്കും ലോകവ്യാപകമായി അഭയാര്‍ഥികളുടെ എണ്ണം  202 ലക്ഷം കടന്നു. അതായത്, 2011ലുണ്ടായ അഭയാര്‍ഥികളുടെ എണത്തേക്കാള്‍ 45 ശതമാനം വര്‍ധനവുണ്ടായി. സിറിയയില്‍നിന്നാണ് കൂടുതല്‍ അഭയാര്‍ഥികള്‍ പലായനം ചെയ്യുന്നത്.
ഈ വര്‍ഷം 42 ലക്ഷം പേരാണ് യൂറോപ്പിലത്തെിയത്. രണ്ടാം ലോകയുദ്ധത്തിനുശേഷം യൂറോപ്പ് അഭിമുഖീകരിക്കുന്ന അഭയാര്‍ഥികളുടെ കുത്തൊഴുക്ക് ആദ്യമാണെന്നും യു.എന്‍.സി.എച്ച്.ആര്‍ പറയുന്നു. യമനില്‍നിന്ന് 9,33,500ഉം യുക്രെയ്നില്‍നിന്ന് 5,59,000വും കോംഗോയില്‍നിന്ന് 5,58,000പേരുമാണ് ഈ വര്‍ഷം കുടിയിറക്കപ്പെട്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.