Posted On
date_range Updated On
date_range മാൻഹാട്ടണിൽ ഹെലികോപ്റ്റർ തകർന്ന് രണ്ട് മരണം
ന്യൂയോർക്ക്: വിനോദ സഞ്ചാരത്തിനുപോയ ഹെലികോപ്റ്റർ മാൻഹാട്ടനിലെ കിഴക്കൻ നദിയിൽ തകർന്ന് വീണ് രണ്ടു പേർ മരിച്ചു. മൂന്നു പേർക്ക് ഗുരുതര പരിക്കേറ്റു.
ലിബർട്ടി ടൂറിസം ഗ്രൂപ്പിെൻറ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്ററിൽ പൈലറ്റ് അടക്കം ആറുപേരായിരുന്നു യാത്ര ചെയ്തിരുന്നത്. പ്രാദേശിക സമയം ഞായറാഴ്ച രാത്രി ഏഴിനാണ് സംഭവം. നദിയിൽ തകർന്നു വീണ ഹെലികോപ്റ്ററിൽ നിന്ന് പൈലറ്റ് സ്വയം രക്ഷപ്പെട്ടു. മറ്റുള്ളവരെ മുങ്ങൽ വിദഗ്ധർ എത്തിയാണ് രക്ഷിച്ചത്. ഇതിൽ രണ്ടു ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. മൂന്നു പേർ ഗുരുതരാവസ്ഥയിൽ കഴിയുകയാണെന്ന് അഗ്നി ശമന സേനാ ഉദ്യോഗസ്ഥർ അറിയിച്ചു.
എഞ്ചിൻ തകരാറുെണ്ടന്ന് ഹെലികോപ്റ്റർ തകരുന്നതിന് തൊട്ടുമുമ്പ് പൈലറ്റ് സന്ദേശം നൽകിയതായി പ്രേദശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.