യു.എസിൽ ആമസോണ്‍ ജീവനക്കാരന് നായുടെ അക്രമണത്തില്‍ ദാരുണാന്ത്യം

മിസ്സൗറി (കന്‍സാസ്): യു.എസിലെ കന്‍സാസ് സിറ്റിയില്‍ വീടിനു മുമ്പില്‍ നായ്കളുടെ കടിയേറ്റ് ആമസോണ്‍ ഡെലിവറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ഒക്ടോബര്‍ 24ന് ഈ വീടിനുമുമ്പില്‍ ആമസോണ്‍ വാൻ മണിക്കൂറുകളോളം ഓണായി കിടക്കുന്നത് കണ്ടാണ് അയല്‍വാസികള്‍ പൊലീസിനെ വിളിക്കുന്നത്. വാനിന്റെ ലൈറ്റും ഓണായി കിടന്നിരുന്നു. വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തുമ്പോള്‍ ശരീരം മുഴുവന്‍ കടിയേറ്റ നിലയില്‍ ഡ്രൈവറുടെ ശരീരം യാര്‍ഡില്‍ കിടക്കുന്നതും, രണ്ടു നായകള്‍ അവിടെ നിന്നും ഓടിപോകുന്നതും കണ്ടു.

ആക്രമാസക്തമായ നായ്കളെ പിന്നീട് വെടിവെച്ചു കൊന്നുവെന്ന് റെ കൗണ്ടി ഷെറീഫ് സ്‌കോട്ട് ചൈല്‍ഡേഴ്സ് പറഞ്ഞു. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ജെര്‍മന്‍ ഷെപ്പേര്‍ഡ് വര്‍ഗത്തില്‍പ്പെട്ടതായിരുന്നു ഈ നായകളെന്നും അദ്ദേഹം പറഞ്ഞു.

തങ്ങളുടെ സഹപ്രവര്‍ത്തകന്റെ മരണത്തില്‍ ആമസോണ്‍ ജീവനക്കാരും മാനേജ്മെന്റും ദുഃഖം പ്രകടിപ്പിച്ചു. പൊലീസിന് ആവശ്യമായ വിവരങ്ങള്‍ നല്‍കുന്നതിന് സന്നദ്ധരാണെന്ന് ആമസോണ്‍ വക്താവ് പറഞ്ഞു.

ആഗസ്റ്റ് മാസം ഫ്ളോറിഡായില്‍ പോസ്റ്റല്‍ ജീവനക്കാരി അഞ്ചു നായ്കള്‍ ഒരുമിച്ച് അക്രമിച്ചതിനെ തുടര്‍ന്നു കൊല്ലപ്പെട്ടിരുന്നു. 

Tags:    
News Summary - amazon delivery driver killed in dog attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.