ന്യൂഡൽഹി: റഷ്യ-യുക്രയ്ൻ സംഘർഷത്തിനിടെ ഇന്ത്യക്കാരെ യുദ്ധമുഖത്ത് റഷ്യ ഉപയോഗിക്കുന്നുവെന്ന ആരോപണത്തിനിടെ റഷ്യൻ സൈന്യത്തിൽ സഹായികളായി ജോലി ചെയ്തിരുന്ന നിരവധി ഇന്ത്യക്കാരെ പിരിച്ചുവിട്ടതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നിരവധി ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൽ സുരക്ഷാ സഹായികളായി ജോലി ചെയ്യുന്നുണ്ടെന്നും റഷ്യയുടെ ഉക്രെയ്നുമായുള്ള അതിർത്തി പ്രദേശങ്ങളിൽ യുദ്ധമുന്നണിയിലടക്കം അവരെ വിന്യസിച്ചതായും പരാതികളുണ്ടായിരുന്നു. ഗുജറാത്ത് സ്വദേശിയടക്കം യുദ്ധമുഖത്ത് കൊല്ലപ്പെട്ടതായും നേരത്തേ മാധ്യമങ്ങൾ അറിയിച്ചിരുന്നു.
മോസ്കോയിലെ ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽ വന്ന എല്ലാ പരാതികളും റഷ്യൻ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും തുടർന്നാണ് ഇന്ത്യക്കാർക്ക് തിരികെ വരാൻ കഴിഞ്ഞതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. റഷ്യൻ സൈന്യത്തിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ നേരത്തെ തിരിച്ചയക്കുന്നതിനായി മോസ്കോയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും യുക്രെയ്നിലെ സംഘർഷമേഖലയിൽ നിന്ന് വിട്ടുനിൽക്കാൻ തങ്ങളുടെ പൗരന്മാരോട് അഭ്യർത്ഥിച്ചുവെന്നും കഴിഞ്ഞ ആഴ്ച വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞിരുന്നു.
അതിനിടെ, റഷ്യന്‍ സൈന്യത്തിന്റെ സുരക്ഷാ സഹായികളായി നൂറോളം ഇന്ത്യക്കാരെ റഷ്യന്‍ സൈന്യം റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നും അതില്‍ ചിലരെയെങ്കിലും റഷ്യന്‍ സൈന്യത്തിനൊപ്പം യുദ്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.