അൽജീരിയൻ മുൻ പ്രസിഡൻറ്​ അബ്​ദുൽ അസീസ്​ ബൂതഫ്​ലിക അന്തരിച്ചു

അൽജിയേഴ്​സ്​: അൽജീരിയയിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന മുൻ പ്രസിഡൻറ്​ അബ്​ദുൽ അസീസ്​ ബൂതഫ്​ലിക അന്തരിച്ചു. 84 വയസ്സായിരുന്നു. ഏറെക്കാലമായി രോഗബാധിതനായിരുന്നു. ഭരണവിരുദ്ധ പ്രതിഷേധങ്ങൾക്കൊടുവിലാണ്​ 2019ൽ, 20 വർഷത്തെ അധികാരത്തിന്​ വിരാമമിട്ട്​ ബൂതഫ്​ലിക പ്രസിഡൻറ്​ സ്ഥാനം ഒഴിഞ്ഞത്​. 1950-60 കാലഘട്ടത്തിൽ അൽജീരിയൻ യുദ്ധത്തിൽ പ്രധാന പങ്കുവഹിച്ചിരുന്നു ഇദ്ദേഹം. യുദ്ധത്തിൽ രണ്ടുലക്ഷത്തിലേറെ ആളുകൾ മരിച്ചു.

1999ലാണ്​ സൈന്യത്തി​െൻറ പിന്തുണയോടെ പ്രസിഡൻറായത്​. 1937 മാർച്ച്​ രണ്ടിന്​ മൊറോക്കോയിലെ ഔജ്​ദയിലാണ്​ ജനനം. പഠിക്കാൻ സമർഥനായിരുന്നു. പഠനകാലത്ത്​ അദ്ദേഹത്തി​െൻറ മാതാപിതാക്കളെ മൊറോക്കൻ കൊട്ടാരത്തിലേക്ക്​ വിളിപ്പിച്ച്​ അഭിനന്ദിച്ചിരുന്നു. 19ാം വയസ്സിൽ നാഷനൽ ലിബറേഷൻ ആർമിയിൽ ചേർന്നു. ഫ്രാൻസിൽനിന്ന്​ സ്വതന്ത്രമായപ്പോൾ രൂപവത്​കരിച്ച അൽജീരിയൻ മന്ത്രിസഭയിൽ സ്​പോർട്​സ്​ മന്ത്രിയായിരുന്നു. 25ാം വയസ്സിലാണ്​ അദ്ദേഹം മന്ത്രിസഭയിലെത്തിയത്​. 1963ൽ വിദേശകാര്യമന്ത്രിയായി. ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ വിദേശകാര്യമന്ത്രിയെന്ന പദവി ബൂതഫ്​ലികയുടെ പേരിലാണ്​. 1974ൽ യു.എൻ പൊതുസഭ പ്രസിഡൻറ്​ സ്ഥാനത്തെത്തി.

അക്കാലത്ത്​ പൊതുസഭയെ അഭിസംബോധന ചെയ്യാൻ ഫലസ്​തീൻ പ്രസിഡൻറായിരുന്ന യാസർ അറഫാത്തി​നെ അദ്ദേഹം ക്ഷണിച്ചത്​ ഏറെ ശ്രദ്ധനേടിയിരുന്നു. അധികാരം നിലനിർത്താൻ ഭരണഘടന മാറ്റിയെഴുതിയതാണ്​ ബൂതഫ്​ലികക്ക്​ വിനയായത്​. രണ്ടു തവണ പ്രസിഡൻറ്​ സ്ഥാനം എന്നത്​ ഭരണഘടനയിൽനിന്ന്​ എടുത്തുമാറ്റുകയായിരുന്നു. അസുഖം മൂലം 2013 മുതൽ ഏറെക്കാലം അദ്ദേഹം പൊതുവേദിയിൽനിന്ന്​ വിട്ടുനിന്നു. പിന്നീട്​ 2017ലാണ്​ പൊതുവേദിയിലെത്തിയത്​. തുടർച്ചയായ അഞ്ചാംവർഷവും മത്സരിക്കാനൊരുങ്ങിയതോടെ ജനം അദ്ദേഹ​ത്തിനെതിരെ തിരിയുകയായിരുന്നു. 

Tags:    
News Summary - Algeria's former President Bouteflika dies at 84

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.