അൽജീരിയയിൽ പാർലമെൻറ്​ തെരഞ്ഞെടുപ്പ്​; സ്​ത്രീകളും മത്സരരംഗത്ത്​

അൽജിയേഴ്​സ്​: തെരഞ്ഞെടുപ്പ്​ ബഹിഷ്​കരിക്കണമെന്ന പ്രതിപക്ഷ ആഹ്വാനത്തിനിടെ, പാർലമെൻറ്​ തെരഞ്ഞെടുപ്പിനായി ആഫ്രിക്കൻ രാജ്യമായ അൽജീരിയ പോളിങ്​ ബൂത്തിലേക്ക്​.

20 കൊല്ലം രാജ്യം ഭരിച്ച അബ്​ദുൽ അസീസ്​ ബൂതഫ്​ലിക രണ്ടുവർഷം മുമ്പ്​ രാജിവെച്ചതിനുശേഷം നടക്കുന്ന തെരഞ്ഞെടുപ്പാണിത്​​​.

സർക്കാർ വിരുദ്ധ റാലി സംഘടിപ്പിച്ചതി​നെ തുടർന്ന്​ ഏഴ്​ നേതാക്കളെ അറസ്​റ്റ്​ ചെയ്​തതി​െൻറ പേരിലാണ്​ പ്രതിപക്ഷമായ ഹിരാക്​ മൂവ്​മെൻറ്​ തെരഞ്ഞെടുപ്പ്​ ബഹിഷ്​കരിക്കാൻ ആഹ്വാനം ചെയ്​തത്​. 407 പാർലമെൻറ്​ അംഗങ്ങളെ തെരഞ്ഞെടുക്കാൻ 2.4 കോടി വോട്ടർമാരാണ്​ അൽജീരിയയിലുള്ളത്​.

സ്​ത്രീകളും മത്സരരംഗത്തുണ്ട്​. 20,000ത്തിലേറെ സ്​ഥാനാർഥികൾ മത്സരരംഗത്തുണ്ട്​. രാജ്യത്തെ രാഷ്​ട്രീയ സംവിധാനം ഉടച്ചു​വാർക്കണമെന്നാണ്​ പ്രതിപക്ഷത്തി​െൻറ ആഹ്വാനം. ​

 

Tags:    
News Summary - algeria election women candidates to contest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.