മൈദുഗുരി: വിമതരെ ലക്ഷ്യമിട്ടുള്ള നൈജീരിയൻ വ്യോമസേനയുടെ ബോംബുകൾ ലക്ഷ്യംതെറ്റി ആൾത്തിരക്കുള്ള മാർക്കറ്റിൽ പതിച്ചതിനെ തുടർന്ന് കുട്ടികളുൾപ്പെടെ നൂറിലധികം സാധാരണക്കാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരു ദശാബ്ദത്തിലേറെയായുള്ള സംഘർഷത്തിന്റെ പ്രഭവകേന്ദ്രമായി കരുതപ്പെടുന്ന ബോർണോയുടെ അതിർത്തിക്കടുത്തുള്ള യോബെയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. ഈ വലിയ മാർക്കറ്റ് ബോക്കോ ഹറാം തീവ്രവാദികൾ ഭക്ഷ്യസാധനങ്ങൾ വാങ്ങാൻ ഉപയോഗിക്കുന്നതായി കരുതപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.