സിംബാബ്​വെ വെള്ളപ്പൊക്കം; മരണസംഖ്യ 65 ആയി

ഹരാരെ: സിബാബ്​വെയിൽ ചുഴലിക്കാറ്റ്​ മൂലമുണ്ടായ വെള്ളപ്പൊക്കത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 65ആയി. ദുരന്തത്തി ൽ 40 പേരെ കാണാതായി എന്നു പറയു​േമ്പാൾ കൃത്യമായ കണക്കുകൾ ലഭ്യമല്ല. ചിമാനിമനിയിലെ ഒരു ഗ്രാമം പൂർണമായും ഒലിച്ചു പേ ായി. നിരവധി വീടുകളും മരങ്ങളും തകർന്നു വീഴുകയും കൃഷി നശിക്കുകയും​ ചെയ്​തു. 100 കണക്കിന്​ പേർക്ക്​ പരിക്കേറ്റിട്ടുമുണ്ട്​.

വരും ദിവസങ്ങളിലും മരണസംഖ്യ ഉയരാനിടയുണ്ടെന്ന്​ അധികൃതർ അറിയിച്ചു. റുസിടു, ന്യാഹോഡ്​ എന്നീ നദികൾ സംഗമിക്കുന്ന കോപ്പർ എന്ന സ്​ഥലത്ത്​ മുഴുവൻ പൊലീസ്​ ക്യാമ്പുകളും നിരവധി സർക്കാർ സ്​ഥാപനങ്ങളും ഉണ്ടായിരുന്നതാണ്​. ഇവയെല്ലാം വെള്ള​പ്പൊക്കത്തിൽ ഒലിച്ചുപോയിരിക്കുന്നു. എന്നാൽ ഇവിടങ്ങളിലെ ഉദ്യോഗസ്​ഥ​രെ കുറിച്ച്​ ഒരു വിവരവുമില്ലെന്നും അധികൃതർ അറിയിച്ചു.

വ്യാഴാഴ്​ച വൈകീട്ട്​​ തുടങ്ങിയ ചുഴലിക്കാറ്റിൽ മൊസാംബിക്​ മേഖലയിൽ ഉരുൾപ്പൊട്ടലും മണ്ണിടിച്ചിലും ശക്​തമായി. അത്​ പിന്നീട്​ മലായ്​, സിംബാബ്​വെ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലേക്ക്​ വ്യാപിക്കുകയായിരുന്നു. മൊസാംബിക്കിലും മലായിയിലും ദക്ഷിണാഫ്രിക്കയിലുമായി 115 ഓളം പേർ മരിക്കുകയും 8,50,000 പേർ ദുരന്ത ബാധിതരാവുകയും ചെയ്​തിട്ടുണ്ട്​.

അതിവേഗതയിലുള്ള കാറ്റും ശക്​തമായ മഴയും മൂലം രക്ഷാപ്രവർത്തനം തടസപ്പെട്ടിരിക്കുകയാണ്​. സിംബാബ്​വെ സൈന്യം റോഡ്​ മാർഗം സഹായങ്ങൾ എത്തിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പലയിടങ്ങളിലും പാലങ്ങളും റോഡുകളും തകന്നതും രക്ഷാപ്രവർത്തകരെ പിന്നോട്ടടിക്കുകയാണ്​.

Tags:    
News Summary - Zimbabwe Floodു Death Toll Raises to 65 - World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.