ട്രംപിന്‍െറ വിജയത്തില്‍ പ്രതിഷേധിച്ച് വോള്‍ സോയിങ്ക ഗ്രീന്‍കാര്‍ഡ് ഉപേക്ഷിച്ചു

ജൊഹാനസ്ബര്‍ഗ്: ഡോണള്‍ഡ് ട്രംപിന്‍െറ ഭരണത്തില്‍ ജീവിക്കാനാവില്ളെന്നറിയിച്ച് നൊബേല്‍ സമ്മാന ജേതാവായ ആദ്യ ആഫ്രിക്കക്കാരന്‍ വോള്‍ സോയിങ്ക യു.എസിലെ സ്ഥിരതാമസത്തിനുള്ള ഗ്രീന്‍കാര്‍ഡ് ഉപേക്ഷിച്ചു. 1986ലാണ് നൈജീരിയക്കാരനായ വോള്‍ സോയിങ്കക്ക് സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചത്. 20 വര്‍ഷത്തിലേറെയായി യു.എസില്‍ ജീവിക്കുന്ന സോയിങ്ക ഹാര്‍വഡ്, കോര്‍ണല്‍, യേല്‍ തുടങ്ങി അമേരിക്കയിലെ പ്രമുഖ സര്‍വകലാശാലകളില്‍ അധ്യാപകനായിരുന്നു.

വംശീയ -കുടിയേറ്റ നയങ്ങളില്‍ പ്രതിഷേധിച്ച്  തെരഞ്ഞെടുപ്പിനുമുമ്പുതന്നെ ട്രംപ് പ്രസിഡന്‍റായാല്‍ രാജ്യം വിടുമെന്ന് സോയിങ്ക പ്രഖ്യാപിച്ചിരുന്നു. ‘എന്താണോ പറഞ്ഞത് അത് ചെയ്തിരിക്കുന്നു. വന്നിടത്തേക്കുതന്നെ മടങ്ങുകയാണ് ’-82 കാരനായ സോയിങ്ക പ്രതികരിച്ചു.
ആരെങ്കിലും ഗ്രീന്‍കാര്‍ഡിന് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവരെ നിരാശപ്പെടുത്തുകയില്ളെന്നും എന്നാല്‍, ട്രംപ് ഭരിക്കുന്ന അമേരിക്കയെ ഉപേക്ഷിക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - wole soyinka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.