Posted On
date_range Updated On
date_range ബുർകിനഫാസോയിൽ ആക്രമണം: 37 മരണം
വഗദൂഗ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർകിനഫാസോയിലെ തപോവ പ്രവിശ്യയിൽ കനേഡിയൻ മൈനിങ് കമ്പനിയിലേക്കുള്ള തെ ാഴിലാളികൾ സഞ്ചരിച്ച വാഹനവ്യൂഹത്തിനു നേരെയുണ്ടായ ആക്രമണത്തിൽ 37 പേർ കൊല്ലപ്പെട്ടു. ആയുധവുമായെത്തിയ അജ്ഞാതസം ഘമാണ് ബസുകൾക്കു നേരെ ആക്രമണം നടത്തിയത്. ആക്രമണത്തിൽ 60 പേർക്ക് പരിക്കേറ്റു.
അഞ്ചുവർഷത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും രക്തരൂഷിതമായ ആക്രമാണിത്. സൈന്യത്തിെൻറ അകമ്പടിയോടെയാണ് അഞ്ചുബസുകളും യാത്രപുറപ്പെട്ടത്. സൈനികവാഹനം സ്ഫേടാനത്തിൽ തകർക്കുകയും ചെയ്തു.
രാജ്യത്ത് ഐ.എസുമായും അൽഖാഇദയുമായും ബന്ധമുള്ള തീവ്രവാദിസംഘങ്ങൾ സജീവമാണ്. 2015 മുതൽ ഇവിടെയുണ്ടായ വിവിധ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഈ സംഘങ്ങളാണ് ഏറ്റെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.