സുഡാൻ: സമാധാന ആഹ്വാനവുമായി സമൂഹമാധ്യമങ്ങൾ നീല അണിയുന്നു

ഖർത്തൂം: സുഡാനിലെ ജനാധിപത്യ പ്രക്ഷോഭകാരികൾക്ക് ഐക്യദാർഢ്യവുമായി സമൂഹമാധ്യമങ്ങൾ നീല നിറം അണിയുന്നു. രാജ്യത് തെ രൂക്ഷ ആഭ്യന്തര യുദ്ധവും മനുഷ്യക്കുരുതിയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ട്വിറ്ററിലും ഇൻസ്റ്റഗ്രാ മിലുമടക്കം കാമ്പയിൻ സജീവമായത്. ഐക്യദാർഢ്യവുമായി പ്രൊഫൈൽ ചിത്രം നീല നിറമാക്കിയും 'ബ്ലൂ ഫോർ സുഡാൻ' എന്ന ഹാഷ് ടാഗ ് പ്രചരിപ്പിച്ചുമാണ് കാമ്പയിൻ.

ലണ്ടനിൽ നിന്ന് സുഡാനിലെത്തിയ മുഹമ്മദ് മത്താർ എന്ന 26കാരനായ എൻജിനീയർ സൈനിക നടപടിയിൽ കൊല്ലപ്പെട്ടിരുന്നു. നീല മുഹമ്മദ് അത്താറിന്‍റെ ഇഷ്ട നിറമായിരുന്നെന്നും ഇതാണ് പിന്നീട് ഐക്യദാർഢ്യ പ്രതീകമായി മാറിയതെന്നും പറയുന്നു. രണ്ട് സ്ത്രീകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവാവിന് വെടിയേറ്റത്.

സു​ഡാ​നി​ൽ സം​ഘ​ർ​ഷ​വും സ്​​ത്രീ​ക​ൾ​ക്കു നേ​രെ​യു​ള്ള ബ​ലാ​ത്സം​ഗ​വും അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്​ ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടിരുന്നു. ജ​ന​കീ​യ സ​ർ​ക്കാ​റി​നു​വേ​ണ്ടി പ്ര​തി​ഷേ​ധം തു​ട​രു​ന്ന പ്ര​ക്ഷോ​ഭ​ക​രി​ൽ​പെ​ട്ട എ​ഴു​പ​തി​ലേ​റെ വ​നി​ത​ക​ളെ പാ​രാ​മി​ലി​ട്ട​റി അം​ഗ​ങ്ങ​ൾ ബ​ലാ​ത്സം​ഗം ചെ​യ്ത​ റിപ്പോർട്ട് പുറത്തുവന്നിരുന്നു. അ​തി​ക്ര​മം ത​ട​യാ​നെ​ന്ന പേ​രി​ൽ ന​ട​ത്തി​യ തി​ര​ച്ചി​ലു​ക​ൾ​ക്കി​ടെ​യാ​യി​രു​ന്നു ബ​ലാ​ത്സം​ഗ​ം. പ്ര​ക്ഷോ​ഭ​ക​രെ ചി​കി​ത്സി​ച്ച ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ​ക്കു നേ​രെ​യും പീ​ഡ​ന​മു​ണ്ടാ​യി.

അ​ക്ര​മ​ത്തി​ൽ ഇതുവരെ നൂ​റി​ലേ​റെ പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യും 700ലേ​റെ പേ​ർ​ക്കു പ​രി​ക്കേ​റ്റ​താ​യും പ്ര​ക്ഷോ​ഭ​ക​രെ പി​ന്തു​ണ​ക്കു​ന്ന ഡോ​ക്ട​ര്‍മാ​രു​ടെ കൂ​ട്ടാ​യ്മ പ​റ​ഞ്ഞു. മ​രി​ച്ച​വ​രി​ൽ 19 പേ​ർ കു​ട്ടി​ക​ളാ​ണ്.

Tags:    
News Summary - social-media-turning-blue-sudan-world-news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.