സിയറ ലിയോണിൽ പ്രളയം: മരണം 180 കവിഞ്ഞു

ഫ്രീടൗൺ: ആ​ഫ്രിക്കൻ രാജ്യമായ സിയറ ലിയോണി​​െൻറ തലസ്​ഥാന നഗരിയിലുണ്ടായ ​പ്രളയത്തിൽ മരണസംഖ്യ 312 കവിഞ്ഞതായി ആശുപത്രി അധികൃതർ. ഫ്രീടൗൺ നഗരത്തി​ലുണ്ടായ പ്രളയത്തിലാണ്​ മരണസംഖ്യ ഉയരുന്നത്​​. ഇതുവരെയും 180ഒാ​ളം മൃതദേഹങ്ങൾ കണ്ടെടുത്തതായി അന്താരാഷ്​ട്ര വാർത്ത ഏജൻസികൾ റിപ്പോർട്ട്​ ചെയ്​തു.

പ്രളയബാധിതരെ രക്ഷിക്കാനുള്ള അടിസ്​ഥാന സൗകര്യങ്ങളില്ലാത്തതാണ്​ മരണസംഖ്യ കൂടാൻ കാരണം. 2000 ത്തിലേറെ ആളുകൾ ഭവനരഹിതരായി. തലസ്​ഥാന​നഗരത്തിലെ ആശുപത്രി മോർച്ചറികൾ നിറഞ്ഞു. റോഡുകൾ വെള്ളം കയറി നദികളെ പോലെയായി.മരണസംഖ്യ ഉയരാനാണ്​ സാധ്യതയെന്നും അധികൃതർ അറിയിച്ചു. രാജ്യത്തെ 60 ശതമാനം ആളുകളും  ദാരിദ്ര്യരേഖക്കു താഴെയാണ്​ ജീവിക്കുന്നത്​.

Tags:    
News Summary - Sierra Leone mudslide kills at least 312 people including 60 kids

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.