Posted On
date_range Updated On
date_range റുവാണ്ടൻ വംശഹത്യ; മാതാപിതാക്കളെ തേടി മക്കൾ
കിഗാലി: റുവാണ്ടൻ വംശഹത്യക്ക് കാൽനൂറ്റാണ്ട് പിന്നിട്ടിട്ടും കാണാതായ മാതാപിതാക്ക ളെ തേടി അലയുകയാണ് യുവാക്കൾ. വംശഹത്യ നടക്കുേമ്പാൾ കുഞ്ഞുങ്ങളായിരുന്നവർ ഇപ്പോൾ മു തിർന്നു. അവരിലൊരാളാണ് ഒസ്വാൽഡ്. മൃതദേഹങ്ങളുടെ കൂട്ടത്തിൽനിന്ന് അജ്ഞാതയാ യൊരു സ്ത്രീ വന്ന് എടുക്കുേമ്പാൾ ഒസ്വാൽഡിന് ജീവിതത്തെ കുറിച്ച് ഒന്നുമറിയാത് ത പ്രായമായിരുന്നു.
മരിച്ചുകിടന്ന അമ്മയുടെ പാലുകുടിക്കാൻ ശ്രമിക്കുകയായിരുന്നു അവനപ്പോഴും. രണ്ടോ മൂന്നോ മാസം മാത്രം പ്രായം കാണും. പേരോ ജനന തീയതിയോ പോയിട്ട് സ്വത്വം തന്നെ നഷ്ടപ്പെട്ട ഒസ്വാൽഡിനെ പോലെ എത്രയോ കുഞ്ഞുങ്ങളുണ്ടായി ദുരന്തത്തിെൻറ ശേഷിപ്പുകളായി. മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ടാകുമെന്ന് കരുതി ഇപ്പോഴും തേടിയലയുകയാണ് ഒസ്വാൽഡ്.
വംശഹത്യയിൽ ഒരുലക്ഷത്തോളം കുഞ്ഞുങ്ങളാണ് അനാഥരാക്കപ്പെട്ടത്. ഹുടു വംശജയായ സ്ത്രീയാണ് ഒസ്വാൽഡിനെ എടുത്തുവളർത്തിയത്. അവരുടെ ഭർത്താവ് വംശഹത്യയിൽ കൊല്ലപ്പെട്ടതാണ്. സൈനികരുടെ ക്രൂരബലാത്സംഗത്തിനും വിധേയയായി ആ സ്ത്രീ. തളരാതെ പിടിച്ചുനിന്ന അവർ ഒസ്വാൽഡിന് മാത്രമല്ല, അതുപോലുള്ള ഒരുപാട് കുട്ടികൾക്ക് അമ്മയായി.
എന്നാൽ, വളർന്നപ്പോൾ പ്രിയപ്പെട്ട എന്തോ നഷ്ടപ്പെട്ടതായി ഒസ്വാൽഡിനു തോന്നി. പിതാക്കളോടൊപ്പം കുട്ടികളെ കാണുേമ്പാൾ തെൻറ ബന്ധുക്കളെ കുറിച്ച് ആലോചിച്ചു. ചിലപ്പോൾ തിരക്കിനിടയിൽ തെൻറ മുഖസാമ്യമുള്ളവരെ കണ്ടുമുട്ടുേമ്പാൾ ബന്ധുക്കളാണെന്നു കരുതും. എന്നാൽ, അടുത്തുചെന്ന് ചോദിക്കാൻ ധൈര്യമുണ്ടാകില്ല. ഒസ്വാൽഡിന് കൂട്ടിന് ജീൻ പോളും ഇബ്രാഹീമും ഉണ്ട്.
രാജ്യത്തിെൻറ ഭരണം നൂറ്റാണ്ടുകളോളം കൊണ്ടുനടന്ന ടുട്സികളെ പുറത്താക്കി 1962ല്‍ ഹുടുകള്‍ അധികാരമേറ്റെടുത്തു. അധികാരം തിരിച്ചുപിടിക്കാന്‍ 1990കളില്‍ ടുട്സികള്‍ നടത്തിയ ശ്രമമാണ് കലാപത്തിലേക്കു നയിച്ചത്. ഹുടു വംശജനായ റുവാണ്ടന്‍ പ്രസിഡൻറ് യുവെനല്‍ ഹാബ്യാരിമാന കൊലചെയ്യപ്പെട്ടതോടെ കലാപം ആളിപ്പടരുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.