ബുർകിന ഫാസൊയിൽ തീവ്രവാദി ആക്രമണം; 17പേർ​ കൊല്ലപ്പെട്ടു

ബുർകിന ഫാസൊ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർകിന ഫാസൊയി​ലെ റെസ്​റ്റോറൻറിലുണ്ടായ തീവ്രവാദി ആക്രമണത്തിൽ 17പേർ കൊല്ലപ്പെട്ടു. ബുർകിന ഫാസൊയുടെ തലസ്​ഥാനമായ ഒൗഗദോഗുവിലെ തുർക്കിഷ്​ റസ്​റ്റോറൻറിലാണ്​ ഞായറാഴ്​ച രാത്രി വെടിവെപ്പുണ്ടായത്​. രാജ്യത്തത്​ ഏറ്റവും അധികം വിദേശികൾ വരുന്ന ​റെസ്​റ്റോറൻറാണ്​ ഇത്​. 

തിങ്കളാഴ്​ച പുലർച്ചെ വ​രെ നീണ്ടുനിന്ന ആക്രമണത്തി​​െൻറ ഉത്തരവാദിത്തം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 17 ഒാളം പേർ ​കൊല്ലപ്പെട്ടുവെന്ന്​ അധികൃതർ സ്​ഥീരീകരിച്ചു. എട്ടുപേർക്ക്​ പരിക്കേറ്റിട്ടുമുണ്ട്​. ലോകത്തെ ഏറ്റവും ദരിദ്ര രാജ്യമാണ്​ ബുർകിനോ ഫാസൊ. 

Tags:    
News Summary - Millitant Attack in Burkina Faso; 17 Killed -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.