മ​ണ്ടേ​ല​യു​ടെ ‘സ​ഹ​യാ​ത്രി​ക​ൻ’ അ​ഹ്​​മ​ദ്​ ക​​​ത്രാ​ദ ഒാ​ർ​മ​യാ​യി

ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ നെൽസൺ മണ്ടേലക്കൊപ്പം വർണവിവേചനത്തിനെതിരെ പോരാടിയ അഹ്മദ് കത്രാദ അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ ജൊഹാനസ്ബർഗിൽവെച്ചായിരുന്നു 87 വയസ്സുള്ള കത്രാദയുടെ അന്ത്യം. തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് ഇൗമാസം ആദ്യം അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 

ഇന്ത്യൻ വംശജരായ  മാതാപിതാക്കളുടെ മകനായി 1929 ആഗസ്റ്റ് 21നായിരുന്നു കത്രാദയുടെ ജനനം.  ഗുജറാത്തിൽനിന്ന് കുടിയേറിയവരായിരുന്നു കത്രാദയുടെ മാതാപിതാക്കൾ.  വർണവിവേചനത്തിനെതിരെ 17ാം വയസ്സുമുതൽ പോരാട്ടത്തിനിറങ്ങി. 1964ൽ പ്രമാദമായ റിവോനിയ വിചാരണയിൽ നെൽസൺ മണ്ടേലക്കൊപ്പം ഇേദ്ദഹത്തെയും ജയിലിൽ അടച്ചു.

നീണ്ട  26 വർഷങ്ങൾക്കുശേഷമാണ് മോചിതനായത്. ഇതിൽ 18 വർഷത്തോളം റോബൻ ദ്വീപിലെ ജയിലിൽ ആയിരുന്നു തടവ്. ദക്ഷിണാഫ്രിക്കയിൽ വർണവിവേചന യുഗം അവസാനിച്ചതോടെ 1994ലും 1999ലും മണ്ടേലയുടെ പ്രസിഡൻറ് കാലയളവിൽ പാർലമ​െൻററി കൗൺസിലർ  ആയി സേവനമനുഷ്ഠിച്ചു. ‘അങ്കിൾ കാത്തി’ എന്നായിരുന്നു അദ്ദേഹത്തെ സ്നേഹാദരങ്ങളോടെ  ദക്ഷിണാഫ്രിക്കക്കാർ വിളിച്ചിരുന്നത്.

മണ്ടേല അന്തരിച്ചപ്പോൾ നടത്തിയ വികാരനിർഭരമായ പ്രസംഗത്തിൽ തനിക്ക് സഹോദരനെ നഷ്ടമായെന്ന്  അദ്ദേഹം പറഞ്ഞു.ദക്ഷിണാഫ്രിക്കയുടെ ആരോഗ്യമന്ത്രിയായിരുന്ന ബാർബറ ഹോഗൻ ആണ് ഭാര്യ. നോ ബ്രെഡ് ഫോർ മണ്ടേല എന്ന പേരിൽ ആത്മകഥാംശമുള്ള ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്.

Tags:    
News Summary - mandela friend Ahmed Kathrada dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.