ബുർക്കിന ഫാസോയിൽ ഇന്ത്യക്കാരനുൾപ്പെടെ മൂന്ന്​ ഖനിത്തൊഴിലാളികളെ തട്ടിക്കൊണ്ടുപോയി

ബുർക്കിന ഫാസോ: പടിഞ്ഞാറൻ ആഫ്രിക്കയി​െല ബുർക്കിന ഫാസോയിൽ ഇന്ത്യക്കാരനുൾപ്പെടെ മൂന്ന്​ ഖനി തൊഴിലാളികളെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി. ഇന്ത്യൻ, ദക്ഷിണാഫ്രിക്കൻ, ബുർക്കിനാബെ പൗരൻമാരെയാണ്​​ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയത്​.

ഇനാറ്റ സ്വർണ ഖനിയിലെ തൊഴിലാളികളെയാണ്​ ആയുധധാരികളായ ഒരു സംഘം തട്ടിക്കൊണ്ട്​ പോയത്​. രാവിലെ എട്ടുമണിക്ക്​ ഖനിയിൽ നിന്ന്​ പുറത്തു കടന്ന ഇവരെ കുറിച്ച്​ 10 മണിയായിട്ടും വിവരമില്ലാത്തതിനെ തുടർന്ന്​ സുരക്ഷാ ഉദ്യോഗസ്​ഥരെ അറിയിക്കുകയായിരുന്നുവെന്ന്​ സഹതൊഴിലാളികൾ അറിയിച്ചു. തുടർന്ന്​ അവരുടെ അന്വേഷണത്തിൽ നിന്നാണ്​ തട്ടിക്കൊണ്ടുപോകൽ സ്​ഥിരീകരിക്കപ്പെട്ടത്​.

ബുർക്കിന ഫാസോയിൽ വിദേശികളെ തട്ടിക്കൊണ്ടുപോകുന്നത്​ സ്​ഥിരം സംഭവമാണ്​​. 2016ൽ ആസ്​ട്രേലിയക്കാരായ കെന്നത്ത്​ ഇലിയട്ടിനെയും ഭാര്യ ജാക്വെലിനെയും തീവ്രവാദികൾ തട്ടിക്കൊണ്ടു പോയിരുന്നു. ജാക്വെലിനെ പിന്നീട്​ വിട്ടയച്ചെങ്കിലും കെന്നത്തിനെ ഇതുവരെയും മോചിപ്പിച്ചിട്ടില്ല. കഴിഞ്ഞ ആഴ്​ച ഇറ്റാലിയൻ മിഷണറി​െയയും തീവ്രവാദികൾ തട്ടി​െക്കാണ്ടുപോയിരുന്നു.

Tags:    
News Summary - Indian Among 3 Mine Workers Kidnapped In Burkina Faso -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.