ഇന്ത്യയും റുവാണ്ടയും മൂന്നു കരാറുകളില്‍ ഒപ്പുവെച്ചു

 കിഗാലി: ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയുടെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിനിടെ ഇന്ത്യയും റുവാണ്ടയും തമ്മില്‍ മൂന്നു കരാറുകളില്‍ ഒപ്പുവെച്ചു.
കിഗാലിയില്‍ സംരംഭകത്വ വികസന കേന്ദ്രം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടതാണ് ഒരു കരാര്‍. റുവാണ്ട എയര്‍ലൈന്‍സ് ഇന്ത്യയിലേക്ക് അടുത്തുതന്നെ സര്‍വിസ് ആരംഭിക്കും, നയതന്ത്ര- ഒൗദ്യോഗിക പാസ്പോര്‍ട്ട് കൈവശമുള്ളവരെ വിസ നിയമത്തില്‍നിന്ന് ഒഴിവാക്കുന്നതില്‍ പരസ്പര ധാരണയിലത്തെും എന്നിവയാണ് മറ്റു രണ്ടു കരാറുകള്‍. ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പിട്ട ധാരണപത്രങ്ങള്‍ ഇന്ത്യയുമായുള്ള സാമ്പത്തിക- വ്യവസായ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുമെന്ന് റുവാണ്ട പ്രധാനമന്ത്രി അനസ്തസെ മുറകേസി അഭിപ്രായപ്പെട്ടു. 54 വര്‍ഷമായി തുടരുന്ന ഉഭയകക്ഷി ബന്ധം കൂടുതല്‍ വളര്‍ച്ച കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഞായറാഴ്ച ഹാമിദ് അന്‍സാരി ഇന്ത്യ- റുവാണ്ട നൂതന വികസന പദ്ധതിയും ഉദ്ഘാടനം ചെയ്തിരുന്നു. ശാസ്ത്രം, സാങ്കേതികവിദ്യ, നവീകരണം തുടങ്ങിയ മേഖലകളിലെ ബന്ധം മെച്ചപ്പെടുത്തുന്നതിനാണ് പദ്ധതിക്ക് തുടക്കമിട്ടതെന്ന് അന്‍സാരി അഭിപ്രായപ്പെട്ടു. റുവാണ്ടയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിന് ഇന്ത്യ തയാറാണ്.

നവീന ആശയങ്ങളുള്ള സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിലുള്ള തങ്ങളുടെ പരിജ്ഞാനം ആഫ്രിക്കക്ക് കൈമാറാമെന്നും അന്‍സാരി വ്യക്തമാക്കി.
റുവാണ്ട സര്‍വകലാശാലയില്‍ തിങ്കളാഴ്ച നടത്തിയ പരിപാടിയില്‍ ഹാമിദ് അന്‍സാരി ഭീകരതക്കെതിരെ ആഹ്വാനം ചെയ്തിരുന്നു. ജനങ്ങളുടെ സമാധാനത്തിനും ക്ഷേമത്തിനും ഭീകരവാദം ഭീഷണിയാണെന്നും ഇതിനെ നേരിടാന്‍ അന്താരാഷ്ട്ര ശ്രമങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - hamid ansari in rwanda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.