ഘാനയില്‍ 10 വര്‍ഷമായി  അമേരിക്കയുടെ വ്യാജ എംബസി

ആക്ര: ഘാനയില്‍ 10 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന അമേരിക്കയുടെ വ്യാജ എംബസി അധികൃതര്‍ പൂട്ടി. തലസ്ഥാനമായ ആക്രയിലാണ് ബഹുനില കെട്ടിടത്തില്‍ യഥാര്‍ഥ എംബസിക്ക് സമാന്തരമായി ഈ സ്ഥാപനം പ്രവര്‍ത്തിച്ചതത്രെ. ഇക്കാലത്തിനുള്ളില്‍ നിരവധി പേര്‍ക്ക് 6000 ഡോളര്‍ നിരക്കില്‍ വിസ നല്‍കിയതായും കണ്ടത്തെി. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 

ഘാന, തുര്‍ക്കി പൗരന്മാരടങ്ങുന്ന ക്രിമിനല്‍ സംഘമാണ് എംബസിക്ക് പിന്നിലെന്ന് സംഭവം സ്ഥിരീകരിച്ച് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്‍റ് പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പില്‍ പറയുന്നു. ഇംഗ്ളീഷും ഡച്ചും നന്നായി സംസാരിക്കുന്ന തുര്‍ക്കി പൗരന്മാരാണ് ഇതിന്‍െറ ‘ഓഫിസ്’ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്നത്. കെട്ടിടത്തിനു മുന്നിലായി അമേരിക്കന്‍ പതാകയും സ്വീകരണമുറിയില്‍ അമേരിക്കന്‍ പ്രസിഡന്‍റിന്‍െറ ഛായാചിത്രവുമൊക്കെ സ്ഥാപിച്ചിരുന്നു. സമാനമായ രീതിയില്‍ ഈ സംഘം ആക്രയില്‍ ഒരു ഡച്ച് എംബസിയും സ്ഥാപിച്ചതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, നെതര്‍ലന്‍ഡ്സ് അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇവര്‍ നിര്‍മിച്ച വിസയും മറ്റു വ്യാജരേഖകളും ഓഫിസില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ഇന്ത്യന്‍ വിസയും കണ്ടത്തെിയതായി റിപ്പോര്‍ട്ടുണ്ട്.  

Tags:    
News Summary - Fake U.S. embassy in Ghana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.