െകെറോ: ഇൗജിപ്തിൽ പ്രസിഡൻറ് തെരഞ്ഞെടുപ്പ് സമാപനത്തിലേക്ക്. ആദ്യ ദിനമായയ തിങ്കളാഴ്ച വോട്ടർമാരുടെ വലിയ നിരതന്നെ പോളിങ് സ്റ്റേഷനുകളിലുണ്ടായിരുന്നെന്നാണ് റിപ്പോർട്ടുകൾ.
െകെറോ, ഗിസ, അലക്സാൻഡ്രിയ, ഷാർക്കിയ, വടക്കൻ സിനായി തുടങ്ങിയ പ്രവിശ്യകളിൽ വോട്ടർമാരുടെ വലിയ നിര തന്നെയായിരുന്നെന്ന് ദേശീയ തെരഞ്ഞെടുപ്പ് വക്താവ് മഹ്മൂദ് എൽ ശരീഫ് പറഞ്ഞു. എന്നാൽ, രണ്ടാമത്തെ ദിവസം വോട്ടെടുപ്പ് ഇഴഞ്ഞുനീങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്.
മൂന്നു ദിവസം നടക്കുന്ന തെരഞ്ഞെടുപ്പിൽ പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽസീസിയുടെ വിജയം മുൻകൂട്ടി ഉറപ്പിച്ചിട്ടുള്ളതാണ്. അതേസമയം, 13,687 പോളിങ് സ്റ്റേഷനുകളിലായി 60 മില്യൺ വോട്ടർമാരാണ് സമ്മതിദാനം വിനിയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. പോളിങ് സ്റ്റേഷനുകളിൽ വൻ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഏപ്രിൽ രണ്ടിനാണ് ഫലപ്രഖ്യാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.