കൈറോ: ബ്രിട്ടനിലെ ദ ടൈംസ് പത്രത്തിെൻറ ഇൗജിപ്ത് ലേഖിക ബെൽ ട്രൂവിനെ ഇൗജിപ്തിൽനിന്ന് പുറത്താക്കി. കഴിഞ്ഞ ഏഴുവർഷമായി കൈറോയിൽ പ്രവർത്തിക്കുന്ന ഇവരെ മൂന്ന് ആഴ്ചമുമ്പ് ജയിലിലടച്ചിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് ഇവരെ വിമാനത്താവളത്തിലെത്തിച്ച് ലണ്ടനിലേക്ക് കയറ്റിയയക്കുകയായിരുന്നു.
യൂറോപ്പിലേക്ക് കടക്കുകയായിരുന്ന അഭയാർഥികളുടെ ബോട്ട് മറിഞ്ഞ് മരിച്ചയാളുടെ ബന്ധുവിനെ അഭിമുഖം നടത്തിയതിനെ തുടർന്നാണ് ഇവരെ പിടികൂടിയത്. രാജ്യത്ത് പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽസീസിയുടെ ഭരണകൂടം മാധ്യമങ്ങളെ അടിച്ചമർത്തുന്നതിെൻറ ഭാഗമായാണ് നടപടിയെന്ന് ടൈംസ് വൃത്തങ്ങൾ പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഇൗജിപ്തിൽ മാധ്യമനിയന്ത്രണം ശക്തമാക്കിയിട്ടുണ്ട്. നേരേത്ത സീസീഭരണകൂടം അൽജസീറ ലേഖകനടക്കം നിരവധി മാധ്യമപ്രവർത്തകരെ ജയിലിലടച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.