കോംഗോയിൽ ഇബോളയെ അതിജീവിച്ച്​ നവജാത ശിശു

ജൊഹാനസ്​ബർഗ്​: ജനിച്ച്​ ആറു ദിവസമായ കുഞ്ഞ്​ മാരക രോഗമായ ഇബോളയെ അതിജീവിച്ചു. ലോകത്ത്​ രണ്ടാംതവണ ​കോംഗോ യിൽ മാരകമായി പൊട്ടിപ്പുറപ്പെട്ട ഇബോള​ ​രാജ്യത്തെ ഭീതിയിലാഴ്​ത്തിരിക്കുകയാണ്​. ഇൗ സന്ദർഭത്തിലാണ്​ വൈറസ്​ ബാധയുമായി ഇബോള ചികിത്സകേന്ദ്രത്തിൽ പ്രവേശിപ്പിക്കപ്പെട്ട പിഞ്ചുകുഞ്ഞ്​ രോഗത്തി​​​​​െൻറ പിടിയിൽനിന്ന്​ രക്ഷപ്രാപിച്ചുവെന്ന വാർത്ത വരുന്നത്​. കുഞ്ഞി​​​​​െൻറ ചിത്രമടക്കം കോംഗോ മന്ത്രാലയം ഇക്കാര്യം ട്വീറ്റ്​ ചെയ്​തു. കുഞ്ഞി​​​​​െൻറ അമ്മ ഇബോള ബാധയെ തുടർന്ന്​ പ്രസവവേളയിൽ മരണമടഞ്ഞതാണെന്നും ട്വീറ്റിൽ പറയുന്നു. ‘നവ​ അത്ഭുതം’ എന്നാണ്​ അധികൃതർ കുഞ്ഞിനെ വിശേഷിപ്പിച്ചത്​.

Tags:    
News Summary - Baby recovers from Ebola in DR Congo outbreak- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.