നൈറോബി: അമേരിക്കൻ-കെനിയൻ സൈനികർ ഉപയോഗിക്കുന്ന കനത്ത സുരക്ഷയുള്ള ലമു കൗണ്ടിയി ലെ സൈനിക താവളം അൽശബാബ് പോരാളികൾ ആക്രമിച്ചു. ആക്രമണത്തിൽ അമേരിക്കയുടെ ചെറുവ ിമാനങ്ങളും ഹെലികോപ്ടറുകളും സൈനിക വാഹനങ്ങളും തകർക്കപ്പെട്ടു.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ അറസ്റ്റ് ചെയ്തതായി കെനിയൻ പൊലീസ് അറിയിച്ചു. സുരക്ഷാവലയം മറികടന്ന് സേന താവളത്തിലെ മണ്ടാ റൺവേയിൽ കടക്കാൻ ശ്രമമുണ്ടായെന്ന് കെനിയൻ പ്രതിരോധ സേന അറിയിച്ചു. പുലർച്ച 5.30ന് നടന്ന ആക്രമണത്തെ വിജയകരമായി തടഞ്ഞു. നാലു തീവ്രവാദികളെ വധിച്ചതായും റൺവേ സുരക്ഷിതമാണെന്നും വാർത്തക്കുറിപ്പിൽ അറിയിച്ചു.
സേനതാവളത്തിൽ ആക്രമണമുണ്ടായതായി ആഫ്രിക്കയിലെ യു.എസ് സൈനിക കമാൻഡ് ‘ആഫ്രികോം’ സ്ഥിരീകരിച്ചു. കാര്യങ്ങൾ തങ്ങൾ നിരീക്ഷിച്ചുവരുകയാണെന്ന് ആഫ്രികോം അറിയിച്ചു. നേരത്തേ, അമേരിക്കൻ-കെനിയൻ സേനകൾക്ക് ആക്രമണത്തിൽ കനത്ത നാശമുണ്ടായതായി അൽശബാബ് പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.