സോമാലിയയിൽ അൽശബാബ്​ ആക്രമണം; 29 മരണം

മൊഗാദിശു: സോമാലിയൻ തലസ്​ഥാനമായ മൊഗാദിശുവിൽ അൽശബാബ്​ ആക്രമണം. അൽശബാബ്​ തീവ്രവാദികളും സോമാലി സൈന്യവും തമ് മിലുണ്ടായ വെടിവെപ്പിലും ചാവേർ ആക്രമണത്തിലുമായി 29 പേർ മരിച്ചു. വ്യാഴാഴ്​ച രാത്രിയോടെ തുടങ്ങിയ സംഘർഷം വെള്ളിയാഴ്​ച രാവിലെയും തുടർന്നു. 80​േലറെ പേർക്ക്​ പരിക്കേറ്റു.

മൊഗാദിശു പട്ടണത്തിലെ പ്രധാന ഹോട്ടലുകളിലൊന്നായ മക്ക അൽ മുകർറമ പിടിച്ചെടുത്ത തീവ്രവാദികൾ അവിടം കേന്ദ്രമാക്കി സുരക്ഷസേനക്കുനേരെ വെടിവെപ്പ്​ തുടരുകയാണെന്നാണ്​ ഒടുവിലെ റിപ്പോർട്ടുകൾ. ഹോട്ടൽ ഇപ്പോഴും തങ്ങളുടെ നിയന്ത്രണത്തിൽതന്നെയാണെന്ന്​ അൽശബാബ്​ വക്​താവ്​ അറിയിച്ചു.

ഹോട്ടൽ തിരിച്ചുപിടിക്കാൻ മൂന്നുതവണ സൈന്യം ശ്രമിച്ചെങ്കിലും വിജയിച്ചിട്ടില്ല. സർക്കാറിലെ ഉന്നതർ സ്​ഥിരമായി തങ്ങുന്ന മക്ക ഹോട്ടലിൽ പല ഒൗദ്യോഗിക പരിപാടികളും നടക്കാറുമുണ്ട്​. മുമ്പും അൽശബാബ്​ ഇൗ ഹോട്ടലിനുനേരെ ആക്രമണം നടത്തിയിട്ടുണ്ട്​.


Tags:    
News Summary - Al Shabaab stages deadly, complex attack in central Mogadishu- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.