ഗാംബിയ പ്രസിഡന്‍റ് ആദമ ബാരോ സ്ഥാനമേറ്റു

ബാന്‍ജൂള്‍: ഗാംബിയയുടെ പുതിയ പ്രസിഡന്‍റ് ആദമ ബാരോ സ്ഥാനമേറ്റു. നിരവധി നേതാക്കളാണ് ചടങ്ങില്‍ പങ്കെടുത്തത്. മുന്‍ പ്രസിഡന്‍റ് യഹ്യ ജമാ സ്ഥാനമൊഴിയാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം സെനഗാളിലെ എംബസിയില്‍വെച്ച് ആദമ ബാരോ സത്യപ്രതിജ്ഞ ചെയ്തിരുന്നു. പിന്നീട് അന്താരാഷ്ട്ര സമ്മര്‍ദത്തെയും പ്രാദേശിക സൈനിക ഇടപെടലിന്‍െറ ഭീഷണിയെയും തുടര്‍ന്ന് കഴിഞ്ഞ ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പിലെ തോല്‍വി അംഗീകരിച്ച് ജമാ ഒളിവില്‍ പോയി. ഈ സാഹചര്യത്തില്‍ ബാരോയോട് സ്ഥാനമേല്‍ക്കാന്‍ ജനങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. ജമായുടെ പല പ്രവര്‍ത്തനങ്ങളിലും മാറ്റം കൊണ്ടുവരുമെന്നും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയോടൊപ്പം നില്‍ക്കുമെന്നും കോമണ്‍വെല്‍ത്തുമായി കൂടിച്ചേരുമെന്നും ബാരോ ഉറപ്പുനല്‍കിയിരുന്നു. രാഷ്ട്രീയ തടവുകാരെ വിട്ടയക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Tags:    
News Summary - Adama Barrow officially sworn in as Gambia's president

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.