ലിബിയൻ ജയിലിനടുത്ത്​ സംഘർഷം; 400 തടവുകാർ രക്ഷപ്പെട്ടു

ട്രിപ്പോളി: ലിബിയൻ ജയിലിനു സമീപത്തുണ്ടായ സംഘർഷത്തിനിടെ 400 തടവുകാർ രക്ഷപ്പെട്ടു. ലിബിയൻ തലസ്​ഥാനമായ ട്രിപ്പോളിയുടെ തെക്കൻ പ്രാന്തപ്രദേശത്തെ ജയിലിനു സമീപമായിരുന്നു സംഘർഷമുണ്ടായത്​. ​െഎൻ സാര ജയിലിനു സമീപത്ത്​ വിമതരുമായുണ്ടായ ഏറ്റുമുട്ടലിനിടെയാണ്​ തടവുകാർ രക്ഷപ്പെട്ടത്​.

സ്വജീവനിൽ ഭയന്ന്​ സുരക്ഷാ ഉദ്യോഗസ്​ഥർ ഇവരെ തടഞ്ഞില്ലെന്നും അധികൃതർ ആരോപിച്ചു. എന്നാൽ എന്തു കുറ്റത്തിന്​ തടവിൽ കഴിയുന്നവരാണ്​ രക്ഷപ്പെട്ടതെന്ന്​ പൊലീസ്​ വ്യക്​തമാക്കിയിട്ടില്ല. മുൻ ഏകാധിപതി ഗദ്ദാഫിയുടെ പിന്തുണക്കാരാണ്​ രക്ഷപ്പെട്ടവരിൽ ഏറെയും. ട്രിപ്പോളി നഗരപരിധിയിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന്​ പ്രദേശത്ത്​ അടിയന്തരാവസ്​ഥ പ്രഖ്യാപിച്ചിരിക്കുകയാണ്​.

ലിബിയൻ തലസ്​ഥാനത്തുണ്ടായ മറ്റൊരു സംഭവത്തിൽ രണ്ടു പേർകൊല്ലപ്പെട്ടു. തലസ്​ഥാനത്തെ അഭയാർഥി ക്യാമ്പിലുണ്ടായ റോക്കറ്റ്​ആക്രമണത്തിലാണ്​ രണ്ടു പേർ കൊല്ലപ്പെട്ടത്​. നിരവധി പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു.

Tags:    
News Summary - 400 prisoners have escaped from a Libiyan Jail - World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.