ഇത്യോപ്യയില്‍ പൊലീസ് നടപടിക്കിടെ 52 പേര്‍ കൊല്ലപ്പെട്ടു

ആഡിസ് അബബ: ഇത്യോപ്യയിലെ ഒറോമിയ പ്രവിശ്യയില്‍ മതാഘോഷ ചടങ്ങിനിടെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നടത്തിയവരെ പിരിച്ചുവിടാനുള്ള പൊലീസ് ശ്രമത്തില്‍ 52 പേര്‍ കൊല്ലപ്പെട്ടു. പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് ടിയര്‍ ഗ്യാസും റബര്‍ ബുള്ളറ്റുകളും ഉപയോഗിച്ചതോടെ ചിതറിയോടുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവത്തില്‍ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ത്തിട്ടില്ളെന്ന് പ്രധാനമന്ത്രി മാധ്യമങ്ങളെ അറിയിച്ചു. ആയിരക്കണക്കിനാളുകള്‍ ഒരുമിച്ചുകൂടിയ സ്ഥലത്ത് പൊലീസിനുനേരെ കല്ളേറുണ്ടായതാണ് നടപടിക്ക് കാരണമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍, പ്രക്ഷോഭം സമാധാനപരമായിരുന്നെന്ന് മറുവിഭാഗം അവകാശപ്പെട്ടു. തലസ്ഥാന നഗരിയായ ആഡിസ് അബബയില്‍നിന്ന് 40 കിലോമീറ്റര്‍ അകലെയാണ് സംഭവം നടന്നത്.

സംഭവത്തില്‍ 300ലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് ചില ദൃക്സാക്ഷികള്‍ മാധ്യമങ്ങളെ അറയിച്ചിരിക്കുന്നത്. ഒറോമോ ആഘോഷം എന്നറിയപ്പെടുന്ന ചടങ്ങിന് ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുത്തതായും ഇവര്‍ സ്വാതന്ത്രത്തിനും നീതിക്കും വേണ്ടിയുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒറോമിയ, അംഹാര പ്രവിശ്യകളോട് വിവേചനം കാണിക്കുന്നതായി ആരോപിച്ച് മാസങ്ങളായി രാജ്യത്ത് പ്രക്ഷോഭം നടക്കുന്നുണ്ട്. തലസ്ഥാന നഗരി കാര്‍ഷിക മേഖലയിലേക്ക് ദീര്‍ഘിപ്പിക്കാനുള്ള പദ്ധതിക്കെതിരായാണ് പ്രതിഷേധം ആരംഭിച്ചത്. സംഭവത്തെ അപലപിച്ച് അമേരിക്ക രംഗത്തത്തെിയിട്ടുണ്ട്. സംഭവത്തില്‍ രാജ്യത്ത് മൂന്നു ദിവസത്തെ ഒൗദ്യോഗിക ദു$ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.