രാജ്യത്തെ മുഴുവന്‍ അഭയാര്‍ഥി ക്യാമ്പുകളും അടച്ചുപൂട്ടുമെന്ന് കെനിയ

നൈറോബി: കടുത്ത ദാരിദ്ര്യമനുഭവിക്കുന്ന കെനിയ, രാജ്യത്തെ മുഴുവന്‍ അഭയാര്‍ഥി ക്യാമ്പുകളും അടച്ചുപൂട്ടുന്നു. വിദേശ മന്ത്രാലയം സെക്രട്ടറി കരാന്‍ജ കബീചോയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സാമ്പത്തിക ഞെരുക്കത്തിനു പുറമെ, സുരക്ഷാ പ്രശ്നങ്ങള്‍കൂടി മുന്‍നിര്‍ത്തിയാണ് തീരുമാനം. അഭയാര്‍ഥി ക്യാമ്പുകള്‍ വഴി അശ്ശബാബ് പോലുള്ള തീവ്രവാദസംഘടനകള്‍ രാജ്യത്ത് നുഴഞ്ഞുകയറുന്നതായും അദ്ദേഹം പറഞ്ഞു.
ലോകത്തെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പായ ദാദാബ് ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുമെന്ന് കെനിയന്‍ ഭരണകൂടം വ്യക്തമാക്കി. സോമാലിയ അതിര്‍ത്തിക്കടുത്ത് സ്ഥിതിചെയ്യുന്ന ഈ ക്യാമ്പില്‍ മാത്രം മൂന്നു ലക്ഷം പേര്‍ കഴിയുന്നുണ്ട്. കെനിയയില്‍ വിവിധ അഭയാര്‍ഥി ക്യാമ്പുകളിലായി കഴിയുന്നത് ആറു ലക്ഷത്തിലധികം പേരാണെന്നാണ് യു.എന്‍ റിപ്പോര്‍ട്ട്. ക്യാമ്പുകള്‍ പൂട്ടുന്നതോടെ ഇത്രയും പേര്‍ പെരുവഴിയിലാകുമെന്ന് ഉറപ്പായി.
അതേസമയം, എന്നുമുതലാണ് ക്യാമ്പുകള്‍ അടച്ചുപൂട്ടുകയെന്ന് വ്യക്തമല്ല. വിദേശകാര്യ മന്ത്രാലയത്തിനുകീഴില്‍ പ്രവര്‍ത്തിച്ചിരുന്ന അഭയാര്‍ഥികാര്യ വകുപ്പ് നേരത്തേതന്നെ കെനിയ ഇല്ലാതാക്കിയിരുന്നു. രാജ്യത്ത് അഭയം തേടിയത്തെുന്നവര്‍ക്ക് ഇനി പ്രവേശം അനുവദിക്കില്ളെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്്. കെനിയയുടെ നീക്കത്തെ മനുഷ്യാവകാശ സംഘടനകള്‍ അപലപിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.