ചാരവൃത്തി: ഈജിപ്തില്‍ ആറു പേര്‍ക്ക് വധശിക്ഷ

കൈറോ: ചാരവൃത്തി ആരോപിച്ച് അല്‍ജസീറ മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ ആറു പേരെ ഈജിപ്ഷ്യന്‍ കോടതി വധശിക്ഷക്ക് വിധിച്ചു. ഖത്തറിന് രാജ്യത്തെ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നാണ് ഇവര്‍ക്കെതിരെ ആരോപിച്ച കുറ്റം. ഇതേ ആരോപണമുന്നയിച്ചാണ് ബ്രദര്‍ഹുഡ് നേതാവും മുന്‍ പ്രസിഡന്‍റുമായ മുഹമ്മദ് മുര്‍സിയെ തടവിലിട്ടത്. ജൂണില്‍ ഈജിപ്ത് മുഫ്തിയുടെ തീരുമാനമനുസരിച്ചാണ് ശിക്ഷ അന്തിമമായി തീരുമാനിക്കുക.
മുഫ്തിയുടെ തീരുമാനം ശരിവെക്കാനും തള്ളാനും കോടതിക്ക് അധികാരമുണ്ട്. എന്നാല്‍, അദ്ദേഹത്തിന്‍െറ അഭിപ്രായം കോടതി പിന്തുടരാറാണ് പതിവ്. ശിക്ഷിക്കപ്പെട്ടവര്‍ക്ക് വിധിക്കെതിരെ അപ്പീല്‍ നല്‍കാനും അവകാശമുണ്ട്. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട മുര്‍സി മൂന്നു കേസുകളില്‍ വിചാരണ നേരിടുകയാണ്. ബ്രദര്‍ഹുഡുമായി ബന്ധമുണ്ടെന്ന ആരോപണം അല്‍ജസീറ തള്ളി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.