സോമാലിയയില്‍ യു.എസ് ഡ്രോണ്‍ ആക്രമണം: ഒരാഴ്ചക്കിടെ 150 മരണം

മൊഗാദിശു: സോമാലിയയില്‍     ഒരാഴ്ചക്കിടെയുണ്ടായ യു.എസ് ഡ്രോണ്‍ ആക്രമണങ്ങളില്‍ 150 അശ്ശബാബ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു.
മൊഗാദിശുവില്‍നിന്ന് 195 കി.മീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന അശ്ശബാബിന്‍െറ പരിശീലന കേന്ദ്രങ്ങളിലാണ് ആക്രമണമുണ്ടായത്.
ഇവിടെ 200ലധികം തീവ്രവാദികള്‍ ഉണ്ടായിരുന്നെന്നും ഏതാനും ആഴ്ചകളായി മേഖല യു.എസ് സൈന്യത്തിന്‍െറ നിരീക്ഷണത്തിലായിരുന്നെന്നും പെന്‍റഗണ്‍ വക്താവ് ജെഫ് ദാവിസ് പറഞ്ഞു. കഴിഞ്ഞ ദിവസം ബെലിദ്വയ്നിലെ വിമാനത്താവളത്തിനു സമീപം ബോംബ് സ്ഥാപിക്കുന്നതിനിടയില്‍  ഏഴുപേര്‍ക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞമാസം യാത്രാ വിമാനത്തില്‍ വലിയ ദ്വാരം കണ്ടത്തെിയ സംഭവത്തിന്‍െറ ഉത്തരവാദിത്തം അശ്ശബാബ് ഏറ്റെടുത്തിരുന്നു.
അതിനിടെ മരണസംഖ്യ യു.എസ് പെരുപ്പിച്ചു കാണിക്കുകയാണെന്ന് അശ്ശബാബ് ആരോപിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.