അഭയാര്‍ഥി ദുരന്തം: സഹാറ മരുഭൂമിയില്‍ കുഞ്ഞുങ്ങളടക്കം 34 പേരുടെ മൃതദേഹം കണ്ടെടുത്തു

നിയമി: നൈജറിലെ സഹാറ മരുഭൂമിയില്‍ മനുഷ്യക്കടത്തുകാര്‍ ഉപേക്ഷിച്ച 34 അഭയാര്‍ഥികള്‍ മരിച്ചനിലയില്‍. സഹാറയിലെ കൊടുംവരള്‍ച്ചയില്‍ ഒരിറ്റു ദാഹജലംപോലും ലഭിക്കാതെയാണ് 20 കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ അഭയാര്‍ഥി സംഘം ദാരുണമായി മരിച്ചത്. 42 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇവിടത്തെ താപനില. മരുഭൂമിയിലുടനീളം ശക്തമായി മണല്‍ക്കാറ്റും വീശുന്നുണ്ട്. സഹാറ മരുഭൂമി താണ്ടി അല്‍ജീരിയയിലേക്കു കടക്കാനുള്ള ശ്രമത്തിലായിരുന്നു മനുഷ്യക്കടത്തുകാര്‍ ഉപേക്ഷിച്ച അഭയാര്‍ഥി സംഘമെന്ന് നൈജര്‍ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.  മരുഭൂമി താണ്ടവെ ദാഹിച്ചുവലഞ്ഞ് അഭയാര്‍ഥികള്‍  മരിക്കുന്നത് സാധാരണമാണെന്നും ആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാട്ടി.  മരിച്ചവരില്‍ നൈജര്‍ സ്വദേശികളായ യുവാവിനെയും വയോധികയെയും  മാത്രമേ തിരിച്ചറിയാന്‍  കഴിഞ്ഞിട്ടുള്ളൂ. മറ്റുള്ളവര്‍ ഏതു രാജ്യക്കാരാണെന്നും അറിയില്ല.  നൈജറിനും അല്‍ജീരിയക്കുമിടയിലെ  അസ്സമകായില്‍നിന്നാണ് ഇവരുടെ മൃതദേഹം കണ്ടെടുത്തത്.  

ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള അഭയാര്‍ഥികളുടെ ലക്ഷ്യസ്ഥാനമാണ് അല്‍ജീരിയ. അല്‍ജീരിയ കടന്ന് യൂറോപ്പിലത്തൊനാണ് മിക്കവരുടെയും ശ്രമം. നേരത്തേ ലിബിയയായിരുന്നു കുടിയേറ്റക്കാരുടെ അഭയകേന്ദ്രം. മുഅമ്മര്‍ ഗദ്ദാഫിയുടെ പതനത്തോടെ അത് അവസാനിച്ചു. ലക്ഷത്തില്‍പ്പരം അഭയാര്‍ഥികള്‍ മധ്യ നൈജറിലെ പ്രമുഖ നഗരമായ അഗാദെസ് താണ്ടിയതായി അന്താരാഷ്ട്ര കുടിയേറ്റ സംഘടന പറയുന്നു. 37 പേര്‍ ലക്ഷ്യസ്ഥാനത്തത്തൊതെ മരണപ്പെട്ടു. അല്‍ജീരിയയില്‍ എത്തുന്ന ആയിരക്കണക്കിന് അഭയാര്‍ഥികളില്‍ കൂടുതലും മാലി, നൈജര്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരാണ്. അടുത്തിടെ അല്‍ജീരിയയും നൈജറും തമ്മിലുണ്ടാക്കിയ ധാരണപ്രകാരം 7000 അഭയാര്‍ഥികള്‍ നൈജറിലേക്ക് തിരിച്ചത്തെിയിരുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള നിയമവിരുദ്ധ കുടിയേറ്റക്കാരെ തടയാന്‍ യൂറോപ്പ് തുര്‍ക്കിയുടെ സഹായം തേടിയിരുന്നു. തുര്‍ക്കിയും യൂറോപ്യന്‍ യൂനിയനും തമ്മിലുണ്ടാക്കിയ ധാരണപ്രകാരം യൂറോപ്പിലത്തെുന്ന അഭയാര്‍ഥികളുടെ എണ്ണം കുറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.