സോമാലിയയില്‍ ചാവേര്‍ സ്ഫോടനം, വെടിവെപ്പ്; 20 മരണം


മൊഗാദിശു: സോമാലിയയില്‍ ഹോട്ടലിനു നേരെയുണ്ടായ ചാവേര്‍ സ്ഫോടത്തിലും വെടിവെപ്പിലൂം 20 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിനു പിന്നില്‍ അല്‍ശബാബ് തീവ്രവാദികളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വ്യാഴാഴ്ച്ച വൈകുന്നേരത്തോടെ സോമാലിയന്‍ തലസ്ഥാനമായ മൊഗാദിശുവില്‍ ബീച്ചിന് സമീപത്തെ ലിഡോ ഹോട്ടലിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്. സ്ഫോടക വസ്തു നിറച്ച കാര്‍ ഹോട്ടലിനു സമീപത്തേക്ക് ഓടിച്ചു കയറ്റിയ ശേഷം അക്രമികള്‍  ആളുകളുടെ നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. തൊട്ടുടനെ ലിഡോ റെസ്റ്റോറന്‍റിനടുത്ത് മറ്റൊരു സ്ഫോടനമുണ്ടായതായും അതില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റതായൂം റിപ്പോര്‍ട്ടുണ്ട്.   


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.