ഈജിപ്തില്‍ വിനോദ സഞ്ചാരികള്‍ക്കുകള്‍ക്കു നേരെ ആക്രമണം; രണ്ടു പേര്‍ക്ക് പരിക്ക്

കെയ്റോ: ഈജിപ്തിലെ ഹര്‍ഗാദ സ്ട്രീറ്റിലെ ബെല്ലാ വിസ്റ്റാ ഹോട്ടലില്‍ അക്രമികളുടെ കുത്തേറ്റ് രണ്ട് വിനോദ സഞ്ചാരികള്‍ക്ക് പരിക്കേറ്റു. അക്രമികളെ സുരക്ഷാ സൈനികര്‍ കൊലപ്പെടുത്തിയതായി സ്്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. അക്രമികള്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. വിനോദ സഞ്ചാരികളിലൊരാള്‍ ജര്‍മന്‍ സ്വദേശിയും മറ്റൊരാള്‍ ഡാനിഷ് സ്ത്രീയുമാണ്.

അക്രമികള്‍ കടല്‍ വഴി വന്ന് ചാവേറാക്രമണം നടത്താനൊരുങ്ങവെ  സുരക്ഷാസേന വെടിവെച്ച് കൊല്ലുകയായിരുന്നുവെന്നാണ് അധികൃതര്‍ നല്‍കിയ വിശദീകരണം. എന്നാല്‍  ഗിസയില്‍ നിന്നുമാണ് അക്രമികള്‍ കെയ്റോയിലത്തെിയതെന്നാണ് ആഭ്യന്തരമന്ത്രി പ്രതികരിച്ചത്.അതേ സമയം വെള്ളിയാഴ്ച്ച കെയ്റോയില്‍ ഒരു ഇസ്രായേലി വിനോദ സഞ്ചാരിക്ക് വെടിയേറ്റതിന്‍െറ ഉത്തരവാദിത്തം ഐ.സ് ഏറ്റെടുത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.