കൈറോ സര്‍വകലാശാല ആശുപത്രികളില്‍ ബുര്‍ഖ നിരോധം

കൈറോ: കൈറോ സര്‍വകലാശാലയുടെ കീഴിലുള്ള ആശുപത്രികളില്‍ ജോലിചെയ്യുന്ന സ്ത്രീകള്‍ മുഖംമറക്കുന്ന ബുര്‍ഖ ധരിക്കുന്നത് വിലക്കി കൈറോ യൂനിവേഴ്സിറ്റി പ്രസിഡന്‍റ് ഡോക്ടര്‍ ഗബര്‍ നാസര്‍ ഉത്തരവിറക്കി.അധ്യാപകര്‍, ഡോക്ടര്‍മാര്‍, വിദ്യാര്‍ഥികള്‍, നഴ്സുമാര്‍ തുടങ്ങിയവര്‍ക്ക് വിലക്ക് ബാധകമായിരിക്കും. അധ്യാപികമാര്‍ ബുര്‍ഖ ധരിക്കുന്നതിനെ വിലക്കിയ ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹരജി കഴിഞ്ഞമാസം ഈജിപ്തിലെ  കോടതി കഴിഞ്ഞമാസം തള്ളിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.