ഈജിപ്തില്‍ ഡോക്ടര്‍മാരുടെ പ്രക്ഷോഭം

കൈറോ: ഡോക്ടറെ പൊലീസ് ആക്രമിച്ച സംഭവത്തില്‍ നടപടിയെടുക്കാതിരുന്ന സര്‍ക്കാറിന്‍െറ അനാസ്ഥയില്‍ പ്രതിഷേധിച്ച് ആയിരക്കണക്കിന് ഡോക്ടര്‍മാര്‍ തെരുവിലിറങ്ങി.
ജനുവരി 28ന് കൈറോവിലെ മതാരിയ ആശുപത്രിയിലാണ് പ്രതിഷേധത്തിന് ആസ്പദമായ സംഭവമുണ്ടാകുന്നത്. ആശുപത്രിയുടെ സമീപമാണ് മതാരിയ പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. 14 പേരുടെ കസ്റ്റഡിമരണം നടന്നിട്ടുള്ള സ്റ്റേഷനെ അറവുശാല എന്നാണ് നാട്ടുകാര്‍ വിളിക്കുന്നത്. ഈ സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് നെറ്റിയിലെ മുറിവുമായി ആശുപത്രിയിലത്തെിയത്.
പരിക്ക് നിസ്സാരമാണെന്ന് പറഞ്ഞതിന്‍െറ പേരില്‍ രണ്ട്  ഡോക്ടര്‍മാരെ രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന്  ആക്രമിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. പ്രക്ഷോഭത്തിന് സോഷ്യല്‍ മീഡിയകളില്‍ വമ്പിച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഡോക്ടര്‍മാരുടെ സിന്‍ഡിക്കേറ്റിനെ പിന്തുണക്കുക എന്ന ഹാഷ്ടാഗുകളോടുകൂടിയ സന്ദേശങ്ങള്‍ ട്വിറ്ററില്‍ പ്രവഹിച്ചു. ഹുസ്നി മുബാറകിനെതിരെ നടന്ന പ്രക്ഷോഭങ്ങളെ അനുസ്മരിപ്പിക്കുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളെന്ന് എഴുത്തുകാരന്‍ മഹ്മൂദ് മുഹമ്മദ് ഹെഗാസി ഫേസ്ബുക്കിലെഴുതി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.