ജനകീയ വിപ്ലവ വാര്‍ഷികാചരണം തടയുമെന്ന് അല്‍സീസി

കൈറോ: 2011ല്‍, ഹുസ്നി മുബാറക്കിനെ പുറത്താക്കിയ ജനകീയവിപ്ളവത്തിന്‍െറ വാര്‍ഷിക ദിനാചരണ ചടങ്ങുകള്‍ നടത്താനുള്ള വിവിധ രാഷ്ട്രീയകക്ഷികളുടെ നീക്കം തടയുമെന്ന് ഈജിപ്ത് പ്രസിഡന്‍റ് അല്‍സീസി. ജനുവരി 25ന്, വിപ്ളവ വാര്‍ഷികം ആചരിക്കാന്‍ മുസ്ലിം ബ്രദര്‍ഹുഡ് അടക്കമുള്ള പാര്‍ട്ടികളും രാഷ്ട്രീയത്തടവുകാരുടെ ബന്ധുക്കളും ഇടതുസംഘടനകളും ആഹ്വാനം ചെയ്തിട്ടുണ്ട്. ഇത്തരം സമരങ്ങള്‍ രാജ്യത്തെ തകര്‍ക്കുമെന്നും അതിനനുവദിക്കില്ളെന്നും അദ്ദേഹം ഒരു പ്രഭാഷണത്തില്‍ വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.