ഡമസ്കസ്: സിറിയയില്‍ റഷ്യയുടെ ഇടപെടല്‍ ഐ.എസ് പ്രതിരോധത്തിന് നിര്‍ണായകമായെന്ന് പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദ്. സെപ്റ്റംബര്‍ 30നാണ് സിറിയയില്‍ ബശ്ശാറിന് പിന്തുണയുമായി റഷ്യ വ്യോമാക്രമണം തുടങ്ങിയത്. അതേസമയം, ഐ.എസിന്‍െറ വളര്‍ച്ച തടയാന്‍ യു.എസ് വ്യോമാക്രമണത്തിന് സാധിച്ചില്ളെന്നും ബശ്ശാര്‍ വ്യക്തമാക്കി. റഷ്യന്‍ യുദ്ധവിമാനം വെടിവെച്ചിട്ടതിന് തുര്‍ക്കിയെ ബശ്ശാര്‍ കുറ്റപ്പെടുത്തി. 2014 മുതല്‍ യു.എസ് വ്യോമാക്രമണത്തിന് ഐ.എസിനെ ചെറുക്കാന്‍ സാധിച്ചില്ളെന്നു മാത്രമല്ല, ഈ കാലയളവില്‍ മറ്റു രാജ്യങ്ങളില്‍ അവരുടെ സ്വാധീനം ശക്തമാവുകയും ചെയ്തു. മറ്റു തീവ്രവാദ സംഘടനകളെ ചെറുക്കാനും റഷ്യന്‍ ആക്രമണം ഫലം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.