Representative Image

അഫ്ഗാനില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്ന് മൂന്ന് മരണം

കാബൂള്‍: അഫ്ഗാന്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്ന് മൂന്ന് പേര്‍ മരിച്ചു. കിഴക്കന്‍ വര്‍ദക് പ്രവിശ്യയിലെ ജഗാതോ ജില്ലയിലാണ് അപകടം. ഒരു സൈനികന് പരിക്കേറ്റതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

സാങ്കേതിക തകരാറാണ് അപകട കാരണമെന്നാണ് അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം പറയുന്നത്.

മൈതാന്‍ ഷര്‍ തലസ്ഥാനമായ വര്‍ദക് പ്രവിശ്യ, ദേശീയ തലസ്ഥാനമായ കാബൂളിന് 35 കിലോമീറ്റര്‍ പടിഞ്ഞാറാണ് സ്ഥിതി ചെയ്യുന്നത്. ഏതാനും വര്‍ഷങ്ങളായി താലിബാന്റെ നേതൃത്വത്തിലുള്ള കലാപത്തിന്റെ വേദിയാണ് ഇവിടം. നൂര്‍ഖ്, ജാല്‍റിസ് ജില്ലകളില്‍ കഴിഞ്ഞ മാസം മുതല്‍ സായുധ സംഘങ്ങള്‍ക്ക് നിയന്ത്രണം ലഭിക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - Afghan army helicopter crashes, three killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.