ആരവമില്ലാതെ അഫ്​ഗാനിലെ മസ്​ജിദുകളിൽ ജുമുഅ

കാബൂൾ: അഫ്​ഗാനിസ്​താൻ തലസ്​ഥാനമായ കാബൂളിൽ ആരവമില്ലാതെ ജുമുഅ നടന്നു. മുമ്പത്തെ പോലെ മസ്​ജിദുകളുടെ കവാടങ്ങളിൽ തോക്കുംപിടിച്ച്​ താലിബാൻ സേനാംഗങ്ങൾ കാവലിനുണ്ടായിരുന്നില്ല. പ്രാർഥനക്കെത്തുന്നവർ ജീൻസ്​ ഒഴിവാക്കി പ്രത്യേകവസ്​ത്രം ധരിക്കണമെന്നും താലിബാൻ നിഷ്​കർഷിച്ചില്ല.

ചില പള്ളികളിൽ പതിവിലും കൂടുതൽ ആളുക​ൾ ജുമുഅക്കായി എത്തിയിരുന്നു. എല്ലാവരും ഒന്നിച്ചുനിൽക്കണമെന്നും രാജ്യത്തുനിന്ന്​ ആരും പലായനം ചെയ്യരുതെന്നും തങ്ങൾക്കെതിരെ പ്രചാരണം നടത്തുന്നവരെ തടയണമെന്നും പ്രസംഗത്തിലൂടെ ഉണർത്തണമെന്ന്​ കഴിഞ്ഞദിവസങ്ങളിൽ തന്നെ പള്ളിഇമാമുമാരെ താലിബാൻ ചട്ടംകെട്ടിയിരുന്നു.

താലിബാൻ ഭരണത്തി​െൻറ പ്രാധാന്യം വിളിച്ചോതുന്ന മാർഗനിർദേശങ്ങളടങ്ങിയ ലഘുലേഖയും പള്ളികളിൽ വിതരണം ചെയ്​തു. അഫ്​ഗാൻ സർക്കാറി​െൻറ ഭരണകാലത്ത്​ താലിബാൻ ആക്രമണം ഭയന്ന്​ പള്ളികൾക്ക്​ സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഇക്കുറി അതുമുണ്ടായില്ല.

സമാധാനവും സാഹോദര്യവും പുനഃസ്​ഥാപിക്കാനും രക്​തച്ചൊരിച്ചിൽ അവസാനിപ്പിക്കാനുമായി എല്ലാവരും ഒന്നിച്ചുനിൽക്കണമെന്നും രാജ്യത്തു​ നിന്ന്​ പലായനം ചെയ്യുന്നവരെ സംരക്ഷിക്കാൻ ധനസമാഹരണം നടത്തണമെന്നും ഇമാമുമാർ ആഹ്വാനം ചെയ്​തു. സംഘർഷമേഖലകളിൽ നിന്ന്​ ആഭ്യന്തരമായി കുടിയിറക്കപ്പെട്ടവർ വെള്ളവും വസ്​ത്രവും ഇല്ലാതെ കാബൂളിലെ തെരുവിലാണ്​ ഇപ്പോഴും കഴിയുന്നത്​. താലിബാൻ കാബൂൾ പിടിച്ചതോടെ ഇവരുടെ ദുരിതം ഇരട്ടിയായി.

Tags:    
News Summary - afganistan masjid juma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.