ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ വീടിന് മുകളിൽ കറുത്ത തുണി മൂടി പ്രതിഷേധിക്കുന്ന ‘ഗ്രീൻപീസ്’ പ്രവർത്തകർ
ലണ്ടൻ: ഫോസിൽ ഇന്ധന നയത്തിൽ പ്രതിഷേധിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ യോർക് ഷെയറിലെ വീടിന് കറുത്ത തുണി മൂടി ‘ഗ്രീൻപീസ്’ പരിസ്ഥിതി പ്രവർത്തകർ. പുതുതായി നൂറുകണക്കിന് എണ്ണ, പ്രകൃതിവാതക പദ്ധതികൾക്ക് അനുമതി നൽകിയതാണ് പ്രതിഷേധത്തിന് വഴിവെച്ചത്.
രണ്ടു പ്രതിഷേധക്കാർ ‘‘ഋഷി സുനക് -എണ്ണ ലാഭമോ നമ്മുടെ ഭാവിയോ?’’ എന്നെഴുതിയ ബാനർ പ്രദർശിപ്പിച്ചു. നാലുപേർ മാളികയുടെ മേൽക്കൂരയിൽ കയറി കറുത്ത തുണി മൂടി. ഇതിന്റെ വിഡിയോ ‘ഗ്രീൻപീസ്’ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ‘‘ഞങ്ങൾക്ക് കാലാവസ്ഥ നേതാവായ പ്രധാനമന്ത്രിയെയാണ് വേണ്ടത്. പ്രകൃതിക്ക് തീയിടുന്നയാളെയല്ല.
കാട്ടുതീയും വെള്ളപ്പൊക്കവും ലോകമെമ്പാടും വീടുകളെയും ജീവിതങ്ങളെയും നശിപ്പിക്കുമ്പോഴാണ് ഋഷി സുനക് എണ്ണ-പ്രകൃതിവാതക ഖനനം വിപുലീകരിക്കുന്നതിന് ശ്രമിക്കുന്നത്’’ -ഗ്രീൻപീസ് കാലാവസ്ഥ പ്രചാരകൻ ഫിലിപ്പ് ഇവാൻസ് പറഞ്ഞു. പ്രധാനമന്ത്രിയും കുടുംബവും കാലിഫോർണിയയിൽ അവധി ആഘോഷത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.