ന്യൂഡൽഹി: കോവിഡ് പോലുള്ള ഒരു മഹാമാരിയെ പിടിച്ചുകെട്ടൽ അത്ര എളുപ്പമല്ലെന്ന് നാം അനുഭവത്തിൽ പഠിച്ചതാണ്. ഇതുപോലെയുള്ള സന്ദർഭങ്ങളിലാണ് രാഷ്ട്ര നേതാക്കളുടെ ഭരണമികവും നേതൃപാടവവും പലപ്പോഴും അളക്കപ്പെടുന്നത്. എന്നാൽ ഇപ്പോ ഭരണത്തിലിരിക്കുകയോ സ്ഥാനം ഒഴിഞ്ഞ് പോകുകയോ ചെയ്ത ചില നേതാക്കൾ കോവിഡ് മഹാമാരിയെ കൈകാര്യം ചെയ്ത രീതി വൻ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
മഹാമാരിയെ വിലകുറച്ച് കാണുക, ശാസ്ത്രത്തെ അവഗണിക്കുക അല്ലെങ്കിൽ സാമൂഹിക അകലം, മാസ്കുകൾ പോലുള്ള കോവിഡ് പ്രതിരോധ മാർഗങ്ങളെ അവഗണിച്ചോ അവരിൽ ചിലർ തങ്ങളുടെ രാജ്യത്തെ സ്ഥിതി സങ്കീർണമാക്കി. താഴെ പറയുന്ന നേതാക്കളുടെ പട്ടികയിലുള്ളവർ ഇവയിൽ ഏതെങ്കിലും ഒരു അബദ്ധമോ അല്ലെങ്കിൽ എല്ലാ അബദ്ധമോ ചെയ്തവരാണ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധരായ ആളുകൾ തയാറാക്കിയ പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ഇന്ത്യൻ പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയാണ്.
മേയ് മാസത്തിൽ പ്രതിദിനം നാലു ലക്ഷത്തിനടുത്ത് രോഗബാധിതരുള്ള ഇന്ത്യയാണ് ഇപ്പോൾ ലോകത്തെ കോവിഡ് കേന്ദ്രമായി മാറിയിരിക്കുന്നത്. മെഡിക്കൽ ഓക്സിജെൻറയും ജീവൻരക്ഷാ മരുന്നായ റെംഡെസിവിറും ലഭിക്കാതെ ആയിരങ്ങളാണ് രാജ്യത്തെ ആശുപത്രികളിൽ മരിക്കുന്നത്. കിടക്കകൾ ഒഴിവില്ലാത്തതിനെ തുടർന്ന് രോഗികൾ പെരുവഴിയിലാകുന്ന സാഹചര്യം. ഇവക്കെല്ലാം എല്ലാവരും കാരണക്കാരനായി ചൂണ്ടിക്കാണിക്കുന്നത് മോദിയെയാണ്.
കോവിഡിനെ ഫലപ്രദമായി നേരിട്ട ഇന്ത്യ മാനവരാശിയെ രക്ഷിച്ചുവെന്ന് ജനുവരിയിൽ ഒരു അന്താരാഷ്ട്ര പരിപാടിയിൽ മോദി പ്രഖ്യാപിച്ചു. മഹാമാരിയെ പിടിച്ചുകെട്ടിയെന്ന തരത്തിൽ ആരോഗ്യമന്ത്രിയുടെയും പ്രഖ്യാപനം വന്നു. എന്നാൽ കോവിഡ് ഇന്ത്യയിൽ പിടിമുറുക്കാൻ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. ഈ സാഹചര്യങ്ങളെ നേരിടുന്നതിനാവശ്യമായ മുൻകരുതൽ ഒന്നും തന്നെ മോദി സർക്കാർ സ്വീകരിച്ചിരുന്നില്ല. ഇതാണ് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയത്.
കോവിഡ് വ്യാപന വേളയിലും മോദിയും ബി.ജെ.പി നേതാക്കളും നിയമസഭ തെരഞ്ഞെടുപ്പ് നടന്ന ബംഗാളിൽ മെഗാ റാലികൾ നടത്തി. ഈ പരിപാടികളിൽ പങ്കെടുത്തവരിൽ ചുരുക്കം ചിലർ മാത്രമാണ് കോവിഡ് ചട്ടങ്ങൾ പാലിച്ചത്. ലക്ഷങ്ങൾ പങ്കെടുത്ത കുംഭമേളയടക്കമുള്ള മതപരമായ ചടങ്ങുകൾ സംഘടിപ്പിക്കാൻ അനുവാദം നൽകിയതും കടുത്ത വിമർശനങ്ങൾക്കിടയാക്കി.
ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും വാക്സിനേഷന് വേണ്ടി കാത്തുനിൽക്കുേമ്പാൾ ദശലക്ഷക്കണക്കിന് ഡോസ് വാക്സിൻ അയൽരാജ്യങ്ങളിലേക്കും മറ്റും കയറ്റി അയച്ചതും വൻ പ്രതിഷേധങ്ങൾക്കിടയാക്കി.
2. ജെയ്ർ ബോൽസനാരോ (ബ്രസീൽ)
ചെറിയ ഒരു പകർച്ചപ്പനിയായി കോവിഡ് മഹാമാരിയെ വിലയിരുത്തിയ പ്രസിഡൻറ് ജെയ്ർ ബോലസനാരോയാണ് ബ്രസീലിലെ സ്ഥിതിഗതികൾ ഇത്ര സങ്കീർണമാക്കിയത്. ആരോഗ്യവകുപ്പിെൻറ അധികാര പരിധിയിൽ ബോൽസനാരോ കൈകടത്തി മാറ്റങ്ങൾ കൊണ്ടുവന്നു.
ആരാധനാലയങ്ങളിൽ മാസ്ക് നിർബന്ധമാക്കിയ നടപടി അദ്ദേഹം അധികാരം ഉപയോഗിച്ച് എടുത്ത് കളഞ്ഞു. സാമൂഹിക അകലം പ്രോത്സാഹിപ്പിക്കാനുള്ള സർക്കാർ നിർദേശങ്ങൾ അദ്ദേഹം നിരുത്സാഹപ്പെടുത്തിയ സംഭവങ്ങളുമുണ്ടായി. അവശ്യ സേവനങ്ങളുടെ പരിധിയിൽ ഉൾപെടുത്തി ജിം, സ്പാ അടക്കമുള്ള പല മേഖലകളും തുറന്നു പ്രവർത്തിക്കാൻ അദ്ദേഹം അനുവദിച്ചു. ഹൈഡ്രോക്സിക്ലോറോക്വിൻ അടക്കമുള്ള മരുന്നുകൾ കോവിഡ് രോഗികളുടെ ചികിത്സക്കായി ഉപയോഗിക്കാൻ അദ്ദേഹം ശ്രമിച്ചു.
കോവിഡ് 19 പ്രതിസന്ധിക്ക് ബ്രസീലിയൻ സംസ്ഥാന സർക്കാരുകളെയും ചൈനയെയും ലോകാരോഗ്യ സംഘടനയെയുമാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്. എന്നാൽ സ്വന്തം രാജ്യത്തിെൻറ ദുരവസ്ഥയുടെ ഉത്തരവാദിത്തം അദ്ദേഹം ഒരിക്കലും ഏറ്റെടുത്തില്ല. പാർശ്വഫലങ്ങൾ ഉണ്ടാവുമെന്നതിനാൽ താൻ വാക്സിൻ സ്വീകരിക്കില്ലെന്ന് ഡിസംബറിൽ ബോൽസനാരോ പ്രഖ്യാപിച്ചിരുന്നു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സ്വന്തം സർക്കാറുമായി പോലും ബോൽസനാരോക്ക് അഭിപ്രായ ഐക്യം ഇല്ലായിരുന്നു. നാല് ആരോഗ്യമന്ത്രിമരെയാണ് അദ്ദേഹം ഒരു വർഷത്തിനുള്ളിൽ പരീക്ഷിച്ചത്.
ബെലാറസിെൻറ ഭരണാധികാരിയാണ് അലക്സാണ്ടർ ലുക്ഷെൻകോ. ലോകത്തിലെ വിവിധ രാജ്യങ്ങൾ കോവിഡ് മഹാമാരിയെ തുടർന്ന് അടച്ചിടൽ പ്രഖ്യാപിച്ചപ്പോൾ കോവിഡിനെ പേടിച്ച് ലോക്ഡൗൺ വേണ്ടെന്ന് റഷ്യക്കും പോളണ്ടിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ബെലാറസ് പ്രഖ്യാപിച്ചു.
പ്രസിഡൻറ് ലുക്ഷെൻകോ കോവിഡിന് മരുന്നായി നിർദേശിച്ചത് വോഡ്കയും ഹോക്കിയുമെല്ലാമാണ്. ലോകാരോഗ്യ സംഘടനയുടെ സാമൂഹിക അകലമൊന്നും ഇവിടെ കൃത്യമായി പാലിക്കപ്പെട്ടില്ല.നിയന്ത്രണങ്ങൾ ഏർപ്പെടുത്താത്തതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ബെലാറസ് പ്രസിഡൻറിെൻറ മറുപടിയാണ് രസകരം. മുട്ടിലിഴയുന്നതിനേക്കാൾ നിവർന്ന് നിന്ന് മരിക്കുന്നതാണ് നല്ലതെന്നാണ് ബെലാറസ് പ്രസിഡൻറ് ഔദ്യോഗിക ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
കഴിഞ്ഞ വർഷം കോവിഡ് ബാധ സ്ഥിരീകരിച്ചെങ്കിലും വൈറസിനെ ഒരു ഭീഷണിയായി എടുക്കാൻ അദ്ദേഹം തയാറായില്ല. തെൻറ ധൈര്യം കാണിക്കാൻ കോവിഡ് ആശുപത്രി അദ്ദേഹം മാസ്ക് ഇല്ലാതെ സന്ദർശിച്ചു. ബെലാറസിൽ വാക്സിനേഷൻ നടപടികൾ ആരംഭിച്ചെങ്കിലും താൻ കുത്തിവെപ്പ് എടുക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്.
മുൻ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഇപ്പോൾ അധികാരത്തിലില്ലെങ്കിലും അദ്ദേഹത്തിെൻറ ചില നയങ്ങളാണ് രാജ്യത്ത് കോവിഡ് വലിയ നാശം വിതക്കാൻ കാരണമായതെന്നാണ് വിമർശനം.
മഹാമാരിയെ വിലകുറച്ച് കണ്ടതും മാസ്ക് ഉപയോഗത്തിനും ചികിത്സ രീതികൾക്കുമെതിരെ സംസാരിച്ചതും പ്രതിരോധ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചു. ഇത് രാജ്യത്തെ ചില ന്യൂനപക്ഷ വിഭാഗങ്ങളെയാണ് കൂടുതലായി ബാധിച്ചത്. ആഫ്രിക്കൻ അമേരിക്കക്കാരിലും ലാറ്റിനമേരിക്കക്കാരെയുമാണ് ഇത് കൂടുതൽ ബാധിച്ചത്.
കോവിഡ് ദാരിദ്ര്യം, ഭവന അസ്ഥിരത, സ്കൂൾ വിദ്യാഭ്യാസത്തിെൻറ നിലവാരം എന്നീ കാര്യങ്ങളിൽ നിലനിന്നിരുന്ന വിടവ് വർധിപ്പിച്ചു. യു.എസ് സമ്പദ്‌വ്യവസ്ഥ കരകയറുന്ന ലക്ഷണങ്ങൾ കാണിക്കുമ്പോൾ തന്നെ രാജ്യത്തെ ന്യൂനപക്ഷങ്ങൾ പുരോഗതി കൈവരിച്ചില്ല.
കൂടാതെ കൊറോണ വൈറസിനെ ചൈനീസ് വൈറസെന്ന് നിരന്തരം കുറ്റപ്പെടുത്തിയ ട്രംപ് വംശീയമായും വിമർശനങ്ങൾ ഉയർത്തി. രാജ്യത്തെ വാക്സിൻ നിർമാണത്ത പ്രോത്സാഹിപ്പിച്ചുവെന്ന കാര്യം മാത്രമാണ് ട്രംപ് ഭരണകൂടത്തിന് ആശ്വസിക്കാനുള്ളത്. എന്നാൽ ശാസ്ത്രവിരുദ്ധതയും തെറ്റായ വാദങ്ങളും രാജ്യത്തെ കോവിഡിനെതിരായ പോരാട്ടത്തിൽ നിന്ന് അമേരിക്കയെ പിന്നോട്ടടിച്ചു.
9.2 ശതമാനം കോവിഡ് രോഗികളും മരിക്കുന്ന മെക്സിക്കോയിലാണ് ലോകത്തെ ഏറ്റവും ഉയർന്ന മരണ നിരക്ക്. 6,17,000 മരണങ്ങൾ സംഭവിച്ചതായാണ് റിേപാർട്ടുകൾ. രാജ്യത്ത് കോവിഡ് ഇത്ര കണ്ട് നാശം വിതക്കാൻ കാരണം മോശം ഭരണകർത്താക്കൾ കൂടിയാണ്.
പ്രസിഡൻറ് ആൻന്ദ്രെ മാനുവൽ ലോപസ് ഒബ്രഡോർ മുന്നറിയിപ്പുകൾ പാടെ തള്ളി. തുടക്കത്തിൽ തന്നെ രാജ്യവ്യാപകമായി ലോക്ഡൗൺ നടപ്പാക്കാനുള്ള ആഹ്വാനങ്ങളെ അദ്ദേഹം എതിർത്തു. അതിനുമുമ്പ് രാജ്യവ്യാപകമായി അദ്ദേഹം റാലികൾ നടത്തി. 2020 മാർച്ച് 23നാണ് മെക്സിക്കോ രണ്ട് മാസത്തേക്ക് അടച്ചത്. എന്നിരുന്നാലും അദ്ദേഹം മാസ്ക് ധരിക്കാൻ വിസമ്മതിച്ചു. മഹാമാരിക്കാലത്ത് പോലും ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ വധിപ്പിക്കാൻ അദ്ദേഹം ഫണ്ട് അനുവദിച്ചില്ല. ഫണ്ട് തികയുന്നില്ലെന്ന് ആശുപത്രികൾ നിരന്തരം ശബ്ദം ഉയർത്തിയെങ്കിലും ഫലമുണ്ടായില്ല.
2020 ഡിസംബറിൽ രാജ്യം വീണ്ടും അടച്ചുപൂട്ടി. നിലവിൽ ജനസംഖ്യയുടെ 10 ശതമാനം പേരെ വാക്സിനേഷൻ വിധേയമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.