പെറുവിലെ കമ്യൂണിസ്​റ്റ്​ കലാപ നേതാവ്​ നിര്യാതനായി

ലിമ: 'കമ്യൂണിസത്തി​‍െൻറ നാലാം വാളെ'ന്ന്​ സ്വയം വിശേഷിപ്പിച്ച പെറുവിലെ 'ഷൈനിങ്​ പാത്ത്​' ഗറില്ല കലാപ നേതാവ്​ അബിമായേൽ ഗുസ്​മൻ (86) അന്തരിച്ചു. ആയിരങ്ങൾ കൊല്ലപ്പെട്ട ഭീകരാക്രമണങ്ങളുടെ പേരിൽ 1992ൽ പിടിയിലായ ഗുസ്​മൻ തടവ്​ ശിക്ഷ അനുഭവിക്കുകയായിരുന്നു. ജയിലിൽനിന്ന്​ അസുഖത്തെ തുടർന്ന്​ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ഇവിടെ വെച്ചാണ്​ മരണമെന്ന്​ പെറു നീതി വകുപ്പ്​ മന്ത്രി അനബൽ ടോറസ്​ പറഞ്ഞു.

തത്ത്വചിന്ത പ്രഫസറായിരുന്ന ഗുസ്​മൻ 1980ലാണ്​ സർക്കാറിനെതിരെ കലാപത്തിനിറങ്ങുന്നത്​. ഇയാളുടെ അനുയായികൾ നടത്തിയ ഒ​ട്ടേറെ കാർബോംബ്​, കൊലപാതകങ്ങൾ വഴി ആയിരങ്ങൾക്കാണ്​ ജീവൻ നഷ്​ടമായത്​.

വർഗരഹിത ലോകത്തി​‍െൻറ മിശിഹയായി അറിയപ്പെടുന്ന ഗുസ്​മൻ, കാൾ മാക്​സ്​, ലെനിൻ, മാവോ എന്നിവർക്ക്​ ശേഷം കമ്യൂണിസത്തി​‍െൻറ നാലാം വാളാണ്​ താനെന്നാണ്​ വിശേഷിപ്പിച്ചിരുന്നത്​. 12 വർഷത്തെ സൈനിക ഭരണത്തിന്​ ശേഷം ആദ്യമായി പെറുവിൽ ജനാധിപത്യ രീതിയിൽ പ്രസിഡൻറ്​ തെരഞ്ഞെടുപ്പ്​ പ്രഖ്യാപിച്ച 1980 മേയിലാണ്​ ഗുസ്​മൻ സായുധ സമര പ്രഖ്യാപനം നടത്തിയത്​. 

Tags:    
News Summary - Abimael Guzmán: Peru's Shining Path guerrilla leader dies at 86

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.